റെയ്ന മടങ്ങാൻ കാരണം ഉറ്റബന്ധുക്കൾ ആക്രമിക്കപ്പെട്ടതിനാൽ; അമ്മാവൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

Suresh Raina Pathankot Attack

ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന ഐപിഎലിൽ നിന്ന് പിന്മാറി യുഎഇ വിടാൻ കാരണം ഉറ്റബന്ധുക്കൾ ആക്രമിക്കപ്പെട്ടതിനാലെന്ന് റിപ്പോർട്ട്. പഞ്ചാബിലെ പത്താൻകോട്ടിലുള്ള റെയ്നയുടെ ബന്ധു വീട്ടിൽ ആരൊക്കെയോ ആക്രമണം നടത്തിയെന്നും റെയ്നയുടെ അമ്മാവൻ കൊല്ലപ്പെട്ടു എന്നും ദൈനിക് ജാഗരൻ റിപ്പോർട്ട് ചെയ്യുന്നു.

Read Also : സുരേഷ് റെയ്‌ന മടങ്ങിപ്പോയി; ഐപിഎല്ലിൽ കളിക്കില്ല

പഞ്ചാബിലെ പത്താൻകോട്ടിലെ തരിയൽ ഗ്രാമത്തിലാണ് റെയ്നയുടെ അച്ഛന്റെ സഹോദരി ആശാ ദേവിയും കുടുംബവും താമസിക്കുന്നത്. ഇവർക്ക് നേരെയായിരുന്നു ആക്രമണം. ഓഗസ്റ്റ് 19-ന് അർധരാത്രി നടന്ന ആക്രമണത്തിൽ ആശാദേവിക്കും കുടുംബത്തിനും ഗുരുതര പരുക്കുകൾ പറ്റിയിരുന്നു. വീട്രിൻ്റെ ടെറസിൽ കിടന്നുറങ്ങിയിരുന്ന ഇവർക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് ആശാ ദേവി, ഭർത്താവ് അശോക് കുമാർ, മക്കളായ കൗശൽ കുമാർ, അപിൻ കുമാർ, അശോക് കുമാറിന്റെ 80-കാരിയായ അമ്മ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആശുപത്രിയിൽവച്ച് 58-കാരനായ അശോക് കുമാർ മരിച്ചു. ആശാ ദേവി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. 32കാരനായ കൗശലും 24കാരനായ അപിനും ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. ഈ സാഹചര്യത്തിലാണ് റെയ്ന മടങ്ങിയതെന്ന് ദൈനിക് ജാഗരൻ പറയുന്നു.

Read Also : ദീപക് ചഹാറിനും ഋതുരാജ് ഗെയ്ക്‌വാദിനും കൊവിഡ്; സിഎസ്കെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നു എന്ന് പരാതി

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിനു പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

റെയ്ന ഐപിഎൽ കളിക്കില്ലെന്നും വ്യക്തിപരമായ കാരണങ്ങളാൽ താരം മടങ്ങിപ്പോയെന്നും ചെന്നൈ സൂപ്പർ കിംഗ്സ് തന്നെ അറിയിച്ചിരുന്നു. കാരണം എന്താണെന്ന് ക്ലബോ റെയ്നയോ വിശദീകരിച്ചിരുന്നില്ല. 21ന് ടീം അംഗങ്ങൾക്കൊപ്പം യുഎഇയിലെത്തിയ താരം കൊവിഡ് മുൻകരുതലിനായി ക്വാറൻ്റീനിലായിരുന്നു.

Story Highlights Suresh Raina’s Uncle Killed, Aunt Critical After Pathankot House Attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top