രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്; അപ്പീല്‍ നല്‍കുമെന്ന് പി. ജെ. ജോസഫ്

ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പി.ജെ. ജോസഫ് എംഎല്‍എ. കേരളാ കോണ്‍ഗ്രസ് ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ഇന്നാണ് വന്നത്. രണ്ടില ചിഹ്നത്തിന്റെ അവകാശം ജോസ് കെ. മാണി വിഭാഗത്തിനാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി.

കമ്മീഷന് മുന്നിലുള്ള രേഖകള്‍, ചെയര്‍മാന്റെ സ്ഥാനത്തുനിന്നുള്ള അറിയിപ്പുകള്‍ എന്നിവ പരിശോധിച്ചശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം കേരള കോണ്‍ഗ്രസ് മാണി വിഭാഗം എന്നത് ഔദ്യോഗികമായി ജോസ് കെ. മാണി വിഭാഗമായിരിക്കും.

ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് സ്വന്തമായിരിക്കും. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ അടക്കം ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാം.

Story Highlights Two-leaf emblem for Jose K. Mani faction; p. J. Joseph will file an appeal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top