വെഞ്ഞാറമ്മൂട് കൊലപാതകം : പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് റൂറൽ എസ്.പി

വെഞ്ഞാറമ്മൂട് കൊലപാതക കേസിൽ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് റൂറൽ എസ്.പി. സംഭവം നടപ്പാക്കിയത് ആറ് പേരാണെന്നാണ് പ്രാഥമിക നിഗമനം. മുൻപും വധശ്രമക്കേസിൽ പ്രതികളായിരുന്നവരാണ് ഈ കൊലപാതകത്തിനും പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വെഞ്ഞാറമ്മൂടിൽ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും റൂറൽ എസ്.പി പറഞ്ഞു.
ഇന്ന് പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ വെട്ടേറ്റു മരിച്ചത്. മിഥിലാജ് (30), ഹഖ് മുഹമ്മദ് (24), എന്നിവരാണ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ഇരുവരെയും വെട്ടിയത്. മിഥിലാജ് വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് കലിങ്കുംമുഖം സ്വദേശിയുമാണ്.
പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ സി.പി.ഐ.എം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
Story Highlights – venjarammoodu murder culprits identified says rural sp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here