വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി; ഞെട്ടിക്കുന്ന വിഡിയോ

വാഹനാപടകത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന യുവതിയുടെ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ഓസ്‌ട്രേലിയയിലാണ് സംഭവം. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വിഡിയോ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്.

30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ യുവതി ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നതായി കാണാം. തന്റെ ബാഗിലേക്ക് ഒരു കുപ്പി വച്ചതിനുശേഷം തിരിഞ്ഞുനടക്കുന്ന യുവതിയുടെ ബാഗ് അടക്കം വാഹനം ഇടിച്ചുതെറിപ്പിക്കുന്നതായി വിഡിയോയില്‍ കാണാം. കാരിന്‍ ജോണ്‍സണ്‍ എന്ന യുവതിയാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിയന്ത്രണംവിട്ട് പാഞ്ഞ കാര്‍ സമീപത്തുള്ള കടയും തകര്‍ത്താണ് നിന്നത്. അപകടത്തില്‍ ആര്‍ക്കും സാരമായി പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story Highlights Woman misses collision with car by mere seconds

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top