എറണാകുളം ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള കൊവിഡ് വ്യാപനം അതിരൂക്ഷം

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ തൊണ്ണൂറ് ശതമാനത്തിലധികവും സമ്പര്‍ക്കം വഴിയാണ്. ജില്ലയില്‍ പുതുതായി 161 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 154 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ജില്ലയിലെ രൂക്ഷമായ സമ്പര്‍ക്ക രോഗവ്യാപനം ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലയിലും പശ്ചിമ കൊച്ചിയിലും നഗരപ്രദേശങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്ന ഏഴു പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരായ എട്ടു പേര്‍ക്കും പായിപ്രയിലെ സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരായ 36 തൊഴിലാളികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഏഴ് നാവിക സേന ഉദ്യോഗസ്ഥര്‍ക്കും രോഗവ്യാപനമുണ്ടായി. 134 പേരാണ് ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയത്. എറണാകുളം ജില്ലക്കാരായ 132 പേരുടെയും മറ്റു ജില്ലക്കാരായ രണ്ടു പേരുടെയും പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. അതേ സമയം 2269 പേരാണ് കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിലായി ഇപ്പോള്‍ ചികിത്സയിലുള്ളത്.

Story Highlights Ernakulam district covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top