Advertisement

മെസ്സിയെ ടീമിലെത്തിക്കണം; 900 മില്ല്യൺ യൂറോയ്ക്കായി ക്രൗഡ് ഫണ്ടിങുമായി ജർമൻ ക്ലബിന്റെ ആരാധകർ

September 1, 2020
Google News 3 minutes Read
German Club Crowdfund Messi

ബാഴ്സലോണ വിടാനൊരുങ്ങുന്ന സൂപ്പർ താരം ലയണൽ മെസിയെ ടീമിലെത്തിക്കാനായി ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ച് ജർമൻ ക്ലബായ വിഎഫ്സി സ്റ്റുട്ട്ഗർട്ടിൻ്റെ ആരാധകർ. മെസിയുടെ റിലീസ് ക്ലോസായ 700 മില്ല്യൺ യൂറോയും ഒപ്പം 200 മില്ല്യൺ യൂറോയുമടക്കം ആകെ 900 മില്ല്യൺ യൂറോയ്ക്കുള്ള ക്രൗഡ് ഫണ്ടിംഗാണ് നടക്കുന്നത്.

Read Also : അങ്ങനങ്ങ് പോയാലോ; മെസിയെ ലഭിക്കണമെങ്കിൽ ക്ലബുകൾ 700 മില്ല്യൺ യൂറോ റിലീസ് ക്ലോസ് നൽകണമെന്ന് ലാ ലിഗ

6 ദിവസങ്ങൾക്കു മുൻപ് ആരംഭിച്ച ക്രഡ് ഫണ്ടിംഗിലേക്ക് ഇപ്പോൾ ആകെ 2052 യൂറോ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ആകെ 142 പേർ പണം നൽകിയിട്ടുണ്ട്. ടിം ആർട്ട്മാൻ എന്ന ആരാധകനാണ് ക്രൗഡ് ഫണ്ടിംഗിനു തുടക്കമിട്ടത്.

ഒരു വർഷത്തെ കരാർ കൂടി ക്ലബുമായി ബാക്കി നിൽക്കെ മെസിയെ ലഭിക്കണമെങ്കിൽ ക്ലബുകൾ 700 മില്ല്യൺ യൂറോ റിലീസ് ക്ലോസ് നൽകണമെന്ന് ലാ ലിഗ ഗവേണിംഗ് ബോഡിയാണ് പറഞ്ഞത്. പുതിയ സീസണു മുന്നോടിയായുള്ള കൊവിഡ് പരിശോധനക്ക് തരം എത്തിയിരുന്നില്ല. പരിശീലനത്തിലും താരം പങ്കെടുക്കുന്നില്ല.

പുതിയ കരാർ പ്രകാരം മെസിക്ക് 2020-21 വരെയാണ് കരാർ. എന്നാൽ, അവസാന വർഷം സീസൺ ആരംഭിക്കുന്നതിനു മുൻപ് കരാർ റദ്ദാക്കാമെന്ന വ്യവസ്ഥ കരാറിൽ ഉണ്ടായിരുന്നു. ജൂണിൽ ഈ വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞു. എന്നാൽ, കൊവിഡ് ഇടവേള വന്നതുകൊണ്ട് ഈ വ്യവസ്ഥ ഇപ്പോഴും നിലനിൽക്കുമെന്നാണ് മെസിയുടെ അഭിഭാഷകൻ പറയുന്നത്.

Read Also : കൊവിഡിനെയും തോല്പിച്ച് മെസി; ഗൂഗിൾ സെർച്ചിൽ ഒന്നാമത്

ക്ലബുമായുള്ള കരാർ താൻ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജൻ്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചു കഴിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രധാനമായും ബാഴ്സ ബോർഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് മെസി ക്ലബ് വിടാൻ തീരുമാനമെടുക്കാനുള്ള കാരണം. പ്രസിഡൻ്റ് ജോസപ് മാർതോമ്യൂവിൻ്റെ പല തീരുമാനങ്ങളോടും അദ്ദേഹത്തിന് എതിർപ്പായിരുന്നു.

Story Highlights Fans Of German Club Try To Crowdfund 900 Million Euros To Buy Lionel Messi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here