അങ്ങനങ്ങ് പോയാലോ; മെസിയെ ലഭിക്കണമെങ്കിൽ ക്ലബുകൾ 700 മില്ല്യൺ യൂറോ റിലീസ് ക്ലോസ് നൽകണമെന്ന് ലാ ലിഗ

Messi Barcelona La Liga

ഇതിഹാസ താരം ലയണൽ മെസിക്ക് ബാഴ്സലോണ വിടുക അത്ര എളുപ്പമാവില്ലെന്ന് ലാ ലിഗ ഗവേണിംഗ് ബോഡി. ഒരു വർഷത്തെ കരാർ കൂടി ക്ലബുമായി ബാക്കി നിൽക്കെ മെസിയെ ലഭിക്കണമെങ്കിൽ ക്ലബുകൾ 700 മില്ല്യൺ യൂറോ റിലീസ് ക്ലോസ് നൽകണമെന്ന് ഗവേണിംഗ് ബോഡി പറഞ്ഞു. പുതിയ സീസണു മുന്നോടിയായുള്ള കൊവിഡ് പരിശോധനക്ക് തരം എത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ലാ ലിഗയുടെ വിശദീകരണം.

Read Also : കൊവിഡിനെയും തോല്പിച്ച് മെസി; ഗൂഗിൾ സെർച്ചിൽ ഒന്നാമത്

പുതിയ കരാർ പ്രകാരം മെസിക്ക് 2020-21 വരെയാണ് കരാർ. എന്നാൽ, അവസാന വർഷം സീസൺ ആരംഭിക്കുന്നതിനു മുൻപ് കരാർ റദ്ദാക്കാമെന്ന വ്യവസ്ഥ കരാറിൽ ഉണ്ടായിരുന്നു. ജൂണിൽ ഈ വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞു. എന്നാൽ, കൊവിഡ് ഇടവേള വന്നതുകൊണ്ട് ഈ വ്യവസ്ഥ ഇപ്പോഴും നിലനിൽക്കുമെന്നാണ് മെസിയുടെ അഭിഭാഷകൻ പറയുന്നത്.

ക്ലബുമായുള്ള കരാർ താൻ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജൻ്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചു കഴിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാർ. എന്നാൽ, സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധന കരാറിലുണ്ട്. മെസി ഈ നിബന്ധന ഉപയോഗിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ തൻ്റെ തീരുമാനം താരം പരസ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ.

Read Also : മെസിയെ തന്നാൽ മൂന്ന് മുൻനിര താരങ്ങളെയും 89.5 മില്ല്യൺ യൂറോയും നൽകാമെന്ന് മാഞ്ചസ്റ്റർ സിറ്റി; റിപ്പോർട്ട്

പ്രധാനമായും ബാഴ്സ ബോർഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് മെസി ക്ലബ് വിടാൻ തീരുമാനമെടുക്കാനുള്ള കാരണം. പ്രസിഡൻ്റ് ജോസപ് മാർതോമ്യൂവിൻ്റെ പല തീരുമാനങ്ങളോടും അദ്ദേഹത്തിന് എതിർപ്പായിരുന്നു.

Story Highlights Messi can only cancel Barcelona contract if €700 million release clause is paid, La Liga

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top