മിന്നല്‍ മുരളിക്ക് ആശംസയുമായി ഹൃതിക് റോഷന്‍

ടൊവിനോ തോമസ് നായകനായി ബേസില്‍ ജോസഫ് അണിയിച്ചൊരുക്കുന്ന മിന്നല്‍ മുരളിക്ക് ആശംസയുമായി ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷന്‍. ട്വിറ്ററിലൂടെയാണ് ഹൃതിക് റോഷന്‍ സിനിമയ്ക്ക് ആശംസകള്‍ അറിയിച്ചത്. പിന്നിണി പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ സിനിമയ്ക്കായി കാത്തിരിക്കുന്നു എന്നായിരുന്നു ഹൃതിക് റോഷന്‍ ട്വീറ്റ്.
കഴിഞ്ഞ ദിവസമാണ് മിന്നല്‍ മുരളിയുടെ ടീസര്‍ റിലീസായി. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മിന്നല്‍ മുരളി എന്ന കഥാപാത്രത്തിന്റെ ഇന്ട്രോ ആണ് ടീസര്‍ നല്‍കുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സോഫിയ പോള്‍ ആണ് നിര്‍മിക്കുന്നത്. ക്യാമറ സമീര്‍ താഹിറും സംഗീത സംവിധാനം ഷാന്‍ റഹ്മാനും നിര്‍വഹിക്കുന്നു. ജസ്റ്റിന്‍ മാത്യു, അരുണ്‍ അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. സ്‌നേഹ ബാബു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു സന്തോഷ് തുടങ്ങിയവരും ടൊവിനോയോടൊപ്പം ചിത്രത്തില്‍ വേഷമിടും.

ആലുവ മണപ്പുറത്ത് ഒരുക്കിയിരുന്ന ചിത്രത്തിന്റെ സെറ്റ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത് വിവാദമായിരുന്നു. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകര്‍ത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നില്‍ ആണെന്നായിരുന്നു ഇവരുടെ ആരോപണം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Story Highlights Hrithik Roshan congratulates team Minnal Murali

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top