ടീം റൂമിന്റെ വിർച്വൽ ടൂറുമായി മുംബൈ ഇന്ത്യൻസ്: വിഡിയോ

അബുദാബിയിലെ ടീം റൂമിൻ്റെ വിർച്വൽ ടൂറുമായി ഐപിഎൽ ടീം മുംബൈ ഇന്ത്യൻസ്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലാണ് മുംബൈ ഇന്ത്യൻസ് ടീം റൂമിൻ്റെ വിർച്വൽ ടൂർ വിഡിയോ പങ്കുവച്ചത്. ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യ ആണ് ടീം റൂം പരിചയപ്പെടുത്തുന്നത്. ട്വീറ്റും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Read Also : സിഎസ്കെ ക്യാമ്പിലെ ഉയരുന്ന കൊവിഡ് ബാധ; റെയ്നക്ക് പിന്നാലെ ഹർഭജനും ഐപിഎല്ലിൽ നിന്ന് പിന്മാറിയേക്കും
“ടീം റൂമിലാണ് താരങ്ങൾ കൂടുതൽ സമയം ചെലഴിക്കുക. 3 മാസങ്ങളോളം ഇവിടെയാവും താരങ്ങൾ. താരങ്ങളും കുടുംബങ്ങളും പരസ്പരം പരിചയം പുതുക്കുന്നതും ഇവിടെയാവും. അതുകൊണ്ട് തന്നെ ടീം റൂം വളരെ സ്പെഷ്യലായ ഒരു സ്ഥലമാണ്.”- മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ സഹീർ ഖാൻ പറഞ്ഞു.
സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. മൂന്ന് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.
Story Highlights – Mumbai Indians Give Fans A Virtual Tour Of Their Team Room
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here