തിരുവോണം വിഘ്‌നേഷിനൊപ്പം ആഘോഷിച്ച് നയൻസ്; ചിത്രങ്ങൾ കാണാം

തമിഴ് സംവിധായകൻ വിഘ്‌നേഷ് ശിവനും തെന്നിന്ത്യൻ താരം നയൻതാരയും തമ്മിലുള്ള പ്രണയം ആരംഭിച്ച് വർഷങ്ങളേറെയായി. ഇരുവരുടെയും വിവാഹം കാത്തിരിക്കുകയാണ് ആരാധകർ. തിരുവോണം ഒരുമിച്ച് ആഘോഷിക്കുന്ന ഇരുവരുടെയും ഫോട്ടോകൾ പുറത്തെത്തി.

Read Also : ടിക് ടോക്കിൽ നയൻതാരയുടെ രൂപസാദൃശ്യമുള്ള പെൺകുട്ടി വൈറൽ

കൊച്ചിയിലാണ് ഇരുവരും ചേർന്ന് തിരുവോണം ആഘോഷിച്ചത്. പരമ്പരാഗത രീതിയിൽ സെറ്റ് സാരിയുടുത്ത നയൻതാരയും കസവ് കരയുള്ള മുണ്ടും ഷർട്ടും ധരിച്ച വിഘ്‌നേഷ് ശിവനും ആണ് വിവിധ ചിത്രങ്ങളിൽ ഉള്ളത്.

ആരാധകർക്ക് ഓണാശംസകൾ നേർന്ന് വിഘ്‌നേഷാണ് ചിത്രങ്ങൾ പങ്കുവച്ചത്. കൊച്ചിയിലുള്ള നയൻതാരയുടെ വസതിയിലായിരുന്നു ഓണാഘോഷം.

സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് ഡയാന കുര്യൻ എന്ന നയൻതാര സിനിമയിൽ എത്തിയത്. സിനിമയിലെ നായകൻ ജയറാം ആയിരുന്നു. പിന്നീട് തമിഴ്- കന്നഡ- തെലുങ്ക് സിനിമകളിൽ സജീവമായി.

Story Highlights vignesh, shivan, nayanthara, onam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top