തുറന്ന് കോടതിയിൽ സിറ്റിംഗ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാൻ സുപ്രിംകോടതി

അഞ്ച് മാസത്തിന് ശേഷം തുറന്ന കോടതിയിൽ സിറ്റിംഗ് തുടങ്ങാൻ സുപ്രിംകോടതി. ഇന്ന് മുതൽ മൂന്ന് കോടതികൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങും.
Read Also : കോടതിയലക്ഷ്യക്കേസില്‍ വിജയ് മല്യക്ക് തിരിച്ചടി; പുനഃപരിശോധനാഹര്‍ജി സുപ്രിംകോടതി തള്ളി
വാദം പറയുന്ന അഭിഭാഷകർക്കും ക്ലർക്കിനും മാത്രമാണ് കോടതിവളപ്പിലേക്ക് പ്രവേശനം. സ്‌പെഷ്യൽ പാസ് മുഖേന പ്രവേശനം നിയന്ത്രിക്കും. സാമൂഹ്യ അകലം അടക്കം മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന് സുപ്രിംകോടതി ഇറക്കിയ മാർഗനിർദേശത്തിൽ നിർദേശിച്ചിട്ടുണ്ട്.
ഡൽഹി ഹൈക്കോടതിയിൽ അഞ്ച് കോടതികളാണ് ഇന്ന് മുതൽ നേരിട്ട് വാദം കേൾക്കുന്നത്. സുപ്രിംകോടതിയിലും ഹൈക്കോടതിയിലും മറ്റ് ബെഞ്ചുകൾ വീഡിയോ കോൺഫറൻസിംഗ് സംവിധാനം വഴി സിറ്റിംഗ് തുടരും.
Story Highlights – covid, supreme court, open court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here