Advertisement

‘റിയ നുണ പറഞ്ഞോ എന്ന് ചർച്ച ചെയ്യുമ്പോൾ നിങ്ങൾ ജിഡിപിയെപ്പറ്റി പറയുകയാണോ?’; പാനലിസ്റ്റിനോട് വാർത്താവതാരകയുടെ ചോദ്യം വിവാദത്തിൽ

September 1, 2020
Google News 4 minutes Read
debate economy Sushant Singh

ടിവി ചാനൽ ചർച്ചക്കിടെ പാനലിസ്റ്റിനോടുള്ള വാർത്താ അവതാരകയുടെ ചോദ്യം വിവാദത്തിൽ. കഴിഞ്ഞ ദിവസം നടന്ന ന്യൂസ്‌അവർ എന്ന ഡിബേറ്റ് പരിപാടിക്കിടെയാണ് ടൈംസ് നൗ അവതാരക നവിക കുമാർ വിവാദ ചോദ്യമെറിഞ്ഞത്. സംഭവത്തിൻ്റെ വിഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Read Also : സുശാന്ത് സിംഗിന്റെ മരണം: നുണ പരിശോധനക്ക് തയാറെടുത്ത് സിബിഐ

സുശാന്ത് സിംഗ് രജ്പുതിൻ്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവർത്തു നുണ പറഞ്ഞോ എന്നതായിരുന്നു ടൈംസ് നൗവിലെ ചർച്ച. നരേന്ദ്രമോദി ബയോപിക്ക് എടുത്ത നിർമ്മാതാവിന് സുശാന്ത് സിംഗിൻ്റെ മരണവുമായി ബന്ധമുണ്ടെന്ന വിശദീകരണത്തിനു പിന്നാലെയാണ് ജിഡിപിയെപ്പറ്റി പാനലിസ്റ്റ് സൂചിപ്പിച്ചത്. ജിഡിപി തകർന്നത് മൂലം കോടിക്കണക്കിന് ആളുകൾ മരണപ്പെട്ടു എന്ന പ്രസ്താവനക്ക് പിന്നാലെ അവതാരക ഇടപെടുകയായിരുന്നു.

‘മറ്റ് ചാനലുകൾ ജിഡിപിയെപ്പറ്റി ചർച്ച ചെയ്യുന്നെങ്കിൽ നിങ്ങൾക്ക് അങ്ങോട്ട് പോകാം. പക്ഷേ, നമ്മൾ ചർച്ച ചെയ്യുന്നത് റിയ ചക്രവർത്തി നുണ പറഞ്ഞോ ഇല്ലയോ എന്നാണ്. നിങ്ങളെ പിടിച്ചുകെട്ടി ചർച്ചക്ക് കൊണ്ടുവന്നതല്ല. റിയ ചക്രവർത്തി നുണ പറഞ്ഞോ എന്ന് നമ്മൾ ചർച്ച ചെയ്യുമ്പോൾ എന്തിനാണ് ജിഡിപിയിൽ മാത്രം നിങ്ങൾ മനസ്സ് ഉറപ്പിച്ചിരിക്കുന്നത്? ചർച്ച റിയ ചക്രവർത്തിയെ പറ്റിയും സുശാന്തിനെപ്പറ്റിയും ആകുമ്പോഴും എല്ലാ കഥകളും വിമർശനങ്ങളും നരേന്ദ്രമോദിയിൽ നിന്ന് തുടങ്ങുന്നത് എന്തിനാണ്?’- നവിക കുമാർ ചോദിച്ചു.

Read Also : സുശാന്തിന്റെ മരണം: മഹാരാഷ്ട്ര പൊലീസിന് വീഴ്ച പറ്റിയെന്ന് സിബിഐ

ടൈംസ് നൗവിലെ മറ്റൊരു ചർച്ചയിലും സമാന സംഭവം ഉണ്ടായി. സുശാന്തിൻ്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചയിലായിരുന്നു ഇതും. തിങ്കളാഴ്ച രാത്രി നടന്ന ഇന്ത്യ അപ്‌ഫ്രണ്ട് എന്ന ചർച്ചക്കിടെ രാഷ്ട്രീയ നിരീക്ഷകനായ സുമന്ത് സി രാമനോട് അവതാരകൻ രാഹുൽ ശിവശങ്കറാണ് ഈ വിവാദ പരാമർശം നടത്തിയത്.

‘ചൈന നമ്മുടെ രാജ്യത്ത് നുഴഞ്ഞുകയറുമ്പോൾ, ജിഡിപി തകരുമ്പോൾ ഇങ്ങനെ ഒരു വിഷയം ചർച്ച ചെയ്യുന്നത് വെറുപ്പുളവാക്കുന്നതാണെ’ന്ന സുമന്തിനോട് ‘അത്ര വെറുപ്പാണെങ്കിൽ നിങ്ങൾ ഈ ചർച്ചക്കിരിക്കേണ്ട കാര്യമില്ലെന്നും താൻ ചോദിച്ച കാര്യത്തിനല്ലാതെ താങ്കൾ മറുപടി പറയേണ്ടെ’ന്നും രാഹുൽ ശിവശങ്കർ പറഞ്ഞു. സാമ്പത്തികവുമായി ബന്ധപ്പെട്ട ചർച്ചക്ക് താങ്കളെ വിളിക്കില്ല. താങ്കൾക്ക് ജിഡിപി എന്താണെന്ന് അറിയില്ലെന്നും അവതാരകൻ പറഞ്ഞു.

Story Highlights Panelist on TV debate says let’s discuss economy not Sushant Singh, gets shut down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here