തെരഞ്ഞെടുപ്പ് കമ്മീഷന്റെത് അവസാന വാക്കല്ലെന്ന് പി ജെ ജോസഫ്; കോടതിയെ സമീപിക്കും

തെരഞ്ഞെടുപ്പ് കമ്മീഷന്റെത് അവസാന വാക്കല്ലെന്നും വസ്തുതപരമല്ലെന്നും പി ജെ ജോസഫ്. വിധിക്കെതിരെ ഡൽഹി കോടതിയിൽ റിട്ട് ഹർജി നൽകുമെന്നും പി ജെ ജോസഫ് പറഞ്ഞു. ഇപ്പോൾ ചേർന്ന യോഗം നിയമവിരുദ്ധമാണെന്നും കോടതി അലക്ഷ്യമാണെന്നും പി ജെ ജോസഫ് പറഞ്ഞു. മൂന്ന് കോടതി ഉത്തരവാണ് ലംഘിച്ചത്. അത് ഇലക്ഷൻ കമ്മീഷൻ പരിഗണിച്ചില്ലെന്നും പി ജെ ജോസഫ്. എതിർപക്ഷത്തെ ആഹ്ലാദം കരച്ചിലായി മാറും. മുന്നണികൾ പരോക്ഷ ക്ഷണം നടത്തുമ്പോഴും നിലപാട് എന്താകുമെന്നതിൽ ഉദ്വേഗം നിലനിർത്തുകയാണ് ജോസ് പക്ഷം.

അതേസമയം കേരള കോൺഗ്രസ് അധികാര തർക്കത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി അനുകൂലമായതോടെ മുന്നണി പ്രവേശനത്തിന് ഒരുങ്ങുകയാണ് ജോസ് കെ മാണി. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടാകുമെന്നാണ് പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയുടെ ഭാഗമായി മത്സരിക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. ഇനിമുതൽ ഒരു കേരള കോൺഗ്രസ് എം മാത്രമേ ഉള്ളു. കുടുംബത്തിൻറെ വാതിൽ തുറന്നു കിടക്കുകയാണ്. തെറ്റിദ്ധരിച്ച് എതിർപക്ഷത്ത് പോയവർ മടങ്ങി വരണം. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച പി ജെ ജോസഫിനും, മോൻസ് ജോസഫിനും എതിരെ അയോഗ്യത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പും അദ്ദേഹം നൽകി. ഇതിനിടെ ജോസ് കെ മാണിയോട് നിലപാട് മയപ്പെടുത്തി യുഡിഎഫ് രംഗത്തെത്തി.

Story Highlights pj joseph. kerala congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top