അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി ചുവപ്പ് നാടയില്‍; ജനകീയ ഭക്ഷണശാല നടത്തി പവര്‍ലിഫിറ്റിംഗ് താരം

അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിനാല്‍ ജനകീയ ഭക്ഷണശാല നടത്തി ജീവിക്കുകയാണ് ആലപ്പുഴയിലെ ഒരു കായികതാരം. കേരളത്തിന്റെ പവര്‍ലിഫിറ്റിംഗ് താരമായിരുന്ന ശുഭ വര്‍ഷങ്ങളായി സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുകയാണ്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായില്ല.

കേരളത്തിന് വേണ്ടി നൂറോളം മെഡലുകളാണ് ശുഭ പവര്‍ ലിഫിറ്റിംഗില്‍ വാരികൂട്ടിയത്. എന്നാല്‍ അര്‍ഹതപെട്ട സര്‍ക്കാര്‍ ജോലി കൈവിട്ടുപോയപ്പോള്‍ ജീവിതം ലിഫ്റ്റ് ചെയ്യാന്‍ വേണ്ടി ജനകീയ ഭക്ഷണശാല ആരംഭിച്ചിരിക്കുകയാണ് ശുഭ.
നിരവധി തവണ നിവേദനകള്‍ നല്‍കിയെങ്കിലും ചില സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജോലി നിഷേധിക്കുകയായിരുന്നു. ഇന്ന് 20 രൂപ പൊതിച്ചോറിലാണ് ഇവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. യൗവനം മുഴുവന്‍ നാടിന്റെ അഭിമാനം ഉയര്‍ത്താന്‍ മാറ്റിവെച്ച കായികതാരങ്ങള്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ ജോലി എന്ന് അര്‍ഹതപ്പെട്ട അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ശുഭ.

Story Highlights Powerlifting star without getting government job

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top