പ്രധാനമന്ത്രിയെയും മന്ത്രിമാരെയും അപമാനിക്കാന്‍ അവസരം നല്‍കുന്നു; ഫേസ്ബുക്കിന് കത്തയച്ച് കേന്ദ്രം

സോഷ്യല്‍മീഡിയാ ഭീമന്‍ ഫേസ്ബുക്കിനെതിരെ കേന്ദ്രം കത്തയച്ചു. പ്രധാനമന്ത്രിയെയും മന്ത്രിമാരെയും അപമാനിക്കാന്‍ അവസരം നല്‍കുന്നുവെന്ന് ആരോപിച്ചാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്തയച്ചത്.

ഫേസ്ബുക്ക് ബിജെപിയെ സഹായിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് കത്ത്. ബിജെപിയെ പിന്തുണയ്ക്കുന്ന സമീപനം ഫേസ്ബുക്ക് ഇന്ത്യ നടത്തിയെന്ന് തെളിയിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണിത്. അതിനിടെ നാളെ ഐടി വകുപ്പിന്റെ പാര്‍ലമെന്ററി സമിതി യോഗം ചേരും.

Story Highlights Ravi Shankar Prasad writes to Zuckerberg

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top