Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (01-09-2020)

September 1, 2020
1 minute Read
todays news headlines september 01

പ്രതിയായ സിഐടിയുകാരനെ രക്ഷിക്കാൻ തന്റെ പേര് ഉപയോഗിക്കുന്നു; ആരോപണത്തിന് മറുപടിയുമായി അടൂർ പ്രകാശ്

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിൽ മന്ത്രി ഇപി ജയരാജൻ ഉന്നയിച്ച ആരോപണം തള്ളി അടൂർ പ്രകാശ് എംപി. ആരോപണം തെളിയിക്കാനുള്ള ബാധ്യത മന്ത്രിക്കുണ്ടെന്നും ആരോപണം അടിസ്ഥാനരഹിതവും ബാലിശവുമാണെന്ന് അടൂർ പ്രകാശ് ട്വന്റിഫോറിനോട് പറഞ്ഞു.

കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ചിരുന്നു : മന്ത്രി ഇപി ജയരാജൻ

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ നിർണായക വിവരവുമായി മന്ത്രി ഇപി ജയരാജൻ. കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ചിരുന്നുവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഹക്ക് മുഹമ്മദിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഡോ. കഫീൽ ഖാനെ മോചിപ്പിക്കാൻ ഉത്തരവ്

ഡോ. കഫീൽ ഖാനെ മോചിപ്പിക്കാൻ ഉത്തരവ്. അലഹാബാദ് ഹൈക്കോടതിയാണ് ഉത്തരവ് ഇറക്കിയത്. ഡോ. കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത് കോടതി ഒഴിവാക്കി. കരുതൽ തടവിലാക്കിയ നടപടിയും റദ്ദാക്കിയിട്ടുണ്ട്.

വെഞ്ഞാറമ്മൂട് ഇരട്ടക്കൊല : ഒരു സ്ത്രീ കസ്റ്റഡിയിൽ

വെഞ്ഞാറമ്മൂട് ഡിവൈഎഫ്‌ഐ ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ കസ്റ്റഡിയിലായി. പ്രതികളായ സജീവിനേയും സനലിനേയും രക്ഷപെടുത്താൻ ഈ സ്ത്രീ ശ്രമിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. പ്രതികളെ പത്തനംതിട്ടയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടേയാണ് ഇന്നോവ കാറിൽ നിന്ന് ഇവരെ പൊലീസ് പിടികൂടിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേർ കൂടി കസ്റ്റഡിയിലായിട്ടുണ്ട്. രണ്ടാം പ്രതി അൻസർ, ഉണ്ണി എന്നിവരാണ് കസ്റ്റഡിയിലായത്.

ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്ത് : പോസ്റ്റ്‌മോർട്ടം നിഗമനം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്ന് പോസ്റ്റ്‌മോർട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോൺഗ്രസ് പ്രവർത്തകരായ ഷജിത്ത്, നജീബ് അജിത്ത്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നാല് പേർക്കും ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

Story Highlights todays news headlines September 01

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top