അടൂര്‍ പ്രകാശ് വല്ലാതെ ഭയപ്പെട്ടിരിക്കുന്നതിനാലാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്; എഎ റഹീം

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട അടൂര്‍ പ്രകാശ് എംപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. അടൂര്‍ പ്രകാശ് വല്ലാതെ ഭയപ്പെട്ടിരിക്കുന്നതിനാലാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സ്വന്തം മുഖം വികൃതമായപ്പോള്‍ കണ്ണാടി എറിഞ്ഞുടയ്ക്കുന്ന സമീപനമാണ് അടൂര്‍ പ്രകാശ് സ്വീകരിക്കുന്നതെന്നും എഎ റഹിം പറഞ്ഞു. കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്നില്‍ നിലവിട്ട് പെരുമാറാന്‍ അടൂര്‍ പ്രകാശ് ശ്രമിക്കരുതെന്നും എഎ റഹിം വ്യക്തമാക്കി.
കേസില്‍ സാക്ഷിയായ ഷെഹീനിന്റെ മൊഴി രേഖപ്പെടുത്തുന്നതില്‍ റഹീം ഇടപെട്ടു എന്നായിരുന്നുഅടൂര്‍ പ്രകാശ് എംപിയുടെ ആരോപണം തിരുവനന്തപുരം റൂറല്‍ എസ്പിയുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിരുന്നു. ഹക്ക് മുഹമ്മദും മിഥിലാജും കൊല്ലപ്പെടുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഷെഹീനിന്റെ മൊഴി രേഖപ്പെടുത്തുന്നതില്‍ റഹീമിന്റെ ഇടപെടലുണ്ടായെന്നാണ് എംപിയുടെ പുതിയ ആരോപണം. സംഭവം നടന്ന ദിവസം പുലര്‍ച്ചെ 2.45 ന് എ. എ. റഹിം വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിയതാണ് ഇതിന്റെ തെളിവ്. എന്തിനാണ് പുലര്‍ച്ചെ റഹിം സ്റ്റേഷനിലെത്തിയതെന്ന് വ്യക്തമാക്കണമെന്നും എംപി പറഞ്ഞു.
Story Highlights – AA Rahim responds to Adoor Prakash MP’s allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here