ഒളിവിലല്ല, വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പങ്കില്ല : വാർഡ് മെമ്പർ ഗോപൻ

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പങ്കില്ലെന്ന് ആരോപണവിധേയനായ കോൺഗ്രസ് വാർഡ് മെമ്പർ ഗോപൻ. വാർഡ് മെമ്പർ എന്ന നിലയ്ക്ക് തന്നെ പലരും പല ആവശ്യങ്ങൾക്കുമായി ബന്ധപ്പെടാറുണ്ട്. സനലും, ഉണ്ണിയും അങ്ങനെ ബന്ധപ്പെട്ടിരിക്കാം. അല്ലാതെ കൊലപാതകത്തിൽ പങ്കില്ലെന്നാണ് ഗോപൻ പറയുന്നത്.
ഫ്‌ളക്‌സ് ബോർഡ് അടിച്ച് വയ്ക്കുന്ന കാര്യത്തിന് ഉണ്ണി ബന്ധപ്പെട്ടിരുന്നു. അല്ലാതെ കൊലപാതകവുമായി ബന്ധപ്പെട്ട
കാര്യങ്ങൾ സംസാരിച്ചിട്ടില്ല. തന്നെ ഡിവൈഎസ്പി ഓഫിസിൽ നിന്ന് വിളിച്ചിട്ടില്ലെന്നും മൊഴിയെടുക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും ഗോപൻ പറഞ്ഞു. കാണണം സംസാരിക്കണം എന്ന് മാത്രമാണ് പൊലീസ് പറഞ്ഞതെന്നും ഗോപൻ കൂട്ടിച്ചേർത്തു.
താൻ ഒളിവിലല്ലെന്നും മാതാവിന് സുഖമില്ലാതെ ആശുപത്രിയിലായതിനാലാണ് ഫോൺ ഓഫ് ആയിരുന്നതെന്നുമാണ് ഗോപൻ ട്വന്റിഫോറിന് നനൽകിയ വിശദീകരണം. ഫോൺ രേഖകൾ ഹാജരാക്കാനും മൊഴി നൽകാനും തയാറാണെന്നും ഗോപൻ പറയുന്നു.
ഉണ്ണിയും, സനലും നേരത്തെ കോൺഗ്രസിന്റെ സജീവ പ്രവർത്തകർ ആയിരുന്നുവെന്നും ഇപ്പോൾ സജീവമല്ലെന്നും തലയിൽ വാർഡ് മെമ്പർ ഗോപൻ അറിയിച്ചു.
Story Highlights – congress ward member gopan statement on dyfi murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here