Advertisement

ജോസ് കെ. മാണി വിഷയം അടഞ്ഞ അധ്യായമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; യുഡിഎഫ് പുറത്താക്കിയിട്ടില്ല

September 2, 2020
Google News 1 minute Read

കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഷയം അടഞ്ഞ അധ്യായമല്ലെന്നും അവരെ യുഡിഎഫ് പുറത്താക്കിയിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് ഒരിക്കലും നിഷേധനിലപാട് സ്വീകരിച്ചിട്ടില്ല. കേരള കോണ്‍ഗ്രസിലെ ഇരുപക്ഷം നേതാക്കളുമായി ഇതുവരെ ആശയ വിനിമയം നടത്തിയിട്ടില്ല. ഘടകകക്ഷി നേതാക്കളുമായി ആലോചിച്ച് ഇക്കാര്യത്തില്‍ എത്രയും വേഗം തീരുമാനം എടുക്കുമെന്നും കോണ്‍ഗ്രസ് ഒരു ഉപാധിയും വച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ തിരികെ എത്തിക്കാനുള്ള ശ്രമം യുഡിഎഫിനുള്ളില്‍ നടക്കുന്നുണ്ട്. മധ്യസ്ഥരെ നിയോഗിച്ച് ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തും. തിരികെ വരാന്‍ തയാറാണെങ്കില്‍ സ്വീകരിക്കുമെന്നാണ് നിലപാട്. ജോസിനെ തിരികെ എത്തിക്കണമെന്ന് കോണ്‍ഗ്രസിലും ലീഗിലും പൊതുവികാരമുണ്ട്.

Story Highlights Jose K. mani, Mullappally Ramachandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here