Advertisement

ബാനറില്‍ ‘എം’ മറച്ചുവച്ച് ജോസഫ് വിഭാഗം; പാർട്ടി പേര് ഉപയോഗിച്ചെന്ന പരാതിയുമായി ജോസ് കെ മാണി

September 2, 2020
Google News 2 minutes Read

ഇടുക്കി ചെറുതോണിയിൽ ഭൂപ്രശ്‌നങ്ങൾ ഉന്നയിച്ച് ജോസഫ് വിഭാഗം നടത്തുന്ന ധർണയിൽ കേരള കോൺഗ്രസ് (എം) എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ജോസ് വിഭാഗം പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്കും ഇടുക്കി എസ്പിക്കും പരാതി നൽകിയത്. എന്നാൽ ഇടുക്കിയിൽ ഭൂപ്രശ്നങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരം പരാജയപ്പെടുത്താനാണ് ജോസ് വിഭാഗത്തിന്റെ ശ്രമമെന്ന് പിജെ ജോസഫ് പ്രതികരിച്ചു. ഇതിനിടെ സമരപ്പന്തലിലെ ബാനറിലെ പേരിലെ ‘എം’ എന്ന ഭാഗം ജോസഫ് വിഭാഗം മറച്ചു.

Read Also : ജോസ് കെ മാണി വിഭാഗത്തെ തിരികെ എത്തിക്കാൻ യുഡിഎഫ് ശ്രമം; കോൺഗ്രസിലും ലീഗിലും പൊതുവികാരം

ജോസ് കെ മാണിയെ തിരികെ യുഡിഎഫിൽ കൊണ്ടുവരാൻ ആരും ശ്രമം നടത്തുന്നില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു. നല്ല കുട്ടികളായി വന്നാൽ തിരിച്ചെടുക്കാം. ജോസ് കെ മാണി വിഭാഗം വിപ്പ് ലംഘനം നടത്തിയവരാണ്. അവർക്ക് എളുപ്പത്തിൽ യുഡിഎഫിലേക്ക് വരാൻ കഴിയില്ല. ഘടക കക്ഷികൾ ജോസിനെ യുഡിഎഫിക്കെത്തിക്കാൻ ശ്രമം നടത്തുന്നില്ല. ഇടുക്കിയിൽ ഭൂപ്രശ്‌നങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരം പരാജയപ്പെടുത്താനാണ് ജോസ് വിഭാഗത്തിന്റെ ശ്രമമെന്നും പിജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു.

Story Highlights jose k mani, kerala congress m, pj joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here