പെട്ടിമുടി ദുരന്ത പ്രദേശത്ത് മോഷണം കൂടുന്നു; കാവൽ ഏർപ്പെടുത്തി

pettimudi landslide death toll touches 50

ദുരന്ത ഭൂമിയിലെ കണ്ണീരുണങ്ങും മുമ്പ് പെട്ടിമുടിയെ കയ്യടക്കി മോഷണ സംഘങ്ങൾ. ദുരന്തത്തിൽ പൂർണമായി തകർന്ന വാഹനങ്ങളുടേയും മറ്റും വിലപിടുപ്പുള്ള ഭാഗങ്ങളാണ് രാത്രിയുടെ മറവിൽ മോഷണ സംഘങ്ങൾ ഇവിടെ നിന്ന് കടത്തികൊണ്ടുപോകുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കമ്പനി പെട്ടിമുടിയിൽ രാത്രികാല കാവൽ ഏർപ്പെടുത്തി.

ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വാഹനങ്ങളുടെ ടയറുകൾ, വിലകൂടിയ മറ്റ് യന്ത്രഭാഗങ്ങൾ എന്നിവയാണ് മോഷ്ടിക്കപ്പെടുന്നത്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുമാറിന് തിരിച്ച് കിട്ടിയത് പൂർണമായി തകർന്ന വാഹനം മാത്രമാണ്. ദുരന്തം നടക്കുന്നതിന് രണ്ട് മാസം മുമ്പ് വാങ്ങിയ വാഹനത്തിന്റെ പുതിയ ടയറുകളും യന്ത്രഭാഗങ്ങളുമടക്കം മോഷ്ടാക്കൾ അഴിച്ച് കടത്തി.

Read Also : പെട്ടിമുടി ഉരുള്‍പൊട്ടല്‍; നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി

തെരച്ചിൽ സമയത്ത് പുറത്തെടുത്ത അലമാരകളും മറ്റ് വീട്ടുപകരണങ്ങളും മോഷ്ടാക്കൾ കടത്തിയിട്ടുണ്ട്. ദുരന്ത ഭൂമിയിൽ ബാക്കിയായ ഉപകരണങ്ങളും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യത്തെ തുടർന്ന് കമ്പനി പ്രദേശത്ത് രാത്രികാല കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.

Story Highlights pettimudi land slide, robbery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top