സിഎസ്കെയുമായി ഒരു പ്രശ്നവുമില്ല; ഞാൻ തിരികെ പോയത് എന്റെ കുടുംബത്തിനു വേണ്ടി: സുരേഷ് റെയ്ന

യുഎഇയിൽ നിന്ന് തിരികെ പോയത് തൻ്റെ കുടുംബത്തിനു വേണ്ടിയെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന. ടീമുമായി യാതൊരു പ്രശ്നവുമില്ലെന്നും കേട്ടതൊക്കെ അഭ്യൂഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ക്രിക്ക്ബസിനു നൽകിയ അഭിമുഖത്തിലാണ് സുരേഷ് റെയ്ന മനസ്സു തുറന്നത്.
Read Also : ഇന്നലെ കസിനും മരണപ്പെട്ടു; പ്രതികളെ കണ്ടെത്തണമെന്ന് അഭ്യർത്ഥിക്കുന്നു: ഒടുവിൽ മനസ്സു തുറന്ന് റെയ്ന
“അതൊരു വ്യക്തിപരമായ തീരുമാനമായിരുന്നു. കുടുംബത്തിനായി എനിക്ക് തിരികെ പോകേണ്ടിയിരുന്നു. വീട്ടിൽ നേരിട്ടെത്തി ചെയ്യേണ്ടഖ് ചിലതുണ്ടായിരുന്നു. സിഎസ്കെ കുടുംബം പോലെയാണ്. അതൊരു ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. സിഎസ്കെയും ഞാനുമായി യാതൊരു പ്രശ്നവുമില്ല. എനിക്കുള്ളത് ഇളം പ്രായത്തിലുള്ള ഒരു കുടുംബമാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവരെന്തു ചെയ്യുമെന്ന് എനിക്ക് ഭയമുണ്ടായിരുന്നു. കുടുംബം എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഞാൻ 20 ദിവസത്തിലധികമായി കുട്ടികളെ കണ്ടിട്ടില്ല. തിരികെ വന്നിട്ടും ഞാൻ ക്വാറൻ്റീനിലാണ്.”- റെയ്ന പറഞ്ഞു.
രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും 4-5 വർഷങ്ങൾ കൂടി താൻ ഐപിഎലിൽ കളിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീം ഉടമ എൻ ശ്രീനിവാസൻ എനിക്ക് ഒരു പിതാവിനെപ്പോലെയാണ്. ഒരു പിതാവ് മകനെ ശകാരിക്കുന്നതു പോലെയേ അദ്ദേഹത്തിൻ്റെ പ്രസ്താവനയെ കണക്കാക്കുന്നുള്ളൂ. നാട്ടിൽ ക്വാറൻ്റീനിലായിരിക്കുമ്പോഴും താൻ പരിശീലിക്കുന്നുണ്ട്. ചിലപ്പോൾ യുഎഇയിലേക്ക് തിരികെ പോകുമെന്നും റെയ്ന പറഞ്ഞു.
Read Also : സുരേഷ് റെയ്നയുടെ പിന്മാറ്റം; എംഎസ് ധോണി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തേക്കും
കഴിഞ്ഞ ദിവസമാണ് റെയ്ന യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. തൻ്റെ അമ്മാവൻ കൊല്ലപ്പെട്ടത് റെയ്നയെ നാട്ടിലേക്ക് തിരികെ പോകാൻ പ്രേരിപ്പിച്ചു എന്നായിരുന്നു റിപ്പോർട്ട്. മോഷണശ്രമത്തിനിടെയാണ് 58 കാരനായ അമ്മാവൻ അശോക് കുമാർ കുത്തേറ്റ് മരിച്ചത്. മറ്റ് കുടുംബാംഗങ്ങൾക്കും പരുക്കേറ്റിരുന്നു.
Story Highlights – Suresh Raina talks about returning home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here