ഇന്നലെ കസിനും മരണപ്പെട്ടു; പ്രതികളെ കണ്ടെത്തണമെന്ന് അഭ്യർത്ഥിക്കുന്നു: ഒടുവിൽ മനസ്സു തുറന്ന് റെയ്ന

ഐപിഎലിൽ നിന്ന് പിന്മാറിയതിനു ശേഷം ആദ്യമായി മനസ്സു തുറന്ന് ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന. പത്താൻകോട്ടിലുണ്ടായ ആക്രമണത്തിൽ അമ്മാവൻ കൊല്ലപ്പെട്ടു എന്നും കസിൻ ഇന്നലെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു എന്നും റെയ്ന പറഞ്ഞു. ആക്രമണത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ അഭ്യർത്ഥിച്ചു.
Read Also : സിഎസ്കെ ക്യാമ്പിലെ ഉയരുന്ന കൊവിഡ് ബാധ; റെയ്നക്ക് പിന്നാലെ ഹർഭജനും ഐപിഎല്ലിൽ നിന്ന് പിന്മാറിയേക്കും
‘പഞ്ചാബിൽ വെച്ച് എന്റെ കുടുംബത്തിന് സംഭവിച്ചത് ഭീതിപ്പെടുത്തുന്നതാണ് . എന്റെ അമ്മാവനെ അവർ കൊന്നു, എന്റെ അമ്മായിക്കും കസിൻമാർക്കും ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. നിർഭാഗ്യവശാൽ എന്റെ കസിനും ഇന്നലെ രാത്രി മരണമടഞ്ഞു. അമ്മായി ഇപ്പോഴും വളരെ ഗുരുതരാവസ്ഥയിലാണ്. ആ രാത്രി കൃത്യമായി എന്താണ് സംഭവിച്ചതെന്നും ആരാണ് ഇത് ചെയ്തതെന്നും ഇതുവരെ ഞങ്ങൾക്ക് അറിയില്ല. ഈ വിഷയം പരിശോധിക്കാൻ ഞാൻ പഞ്ചാബ് പൊലീസിനോട് അപേക്ഷിക്കുന്നു. ആരാണ് ഈ ക്രൂരമായ പ്രവൃത്തി ചെയ്തതെന്ന് അറിയാൻ ഞങ്ങൾക്ക് അർഹതയുണ്ട്. ആ കുറ്റവാളികളെ വെറുതെ വിടരുത്’- റെയ്ന കുറിച്ചു. പഞ്ചാബ് പൊലീസ്, മുഖ്യമന്ത്രി അമരീന്ദർ സിംഗ് എന്നിവരെ അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് റെയ്ന യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. തൻ്റെ അമ്മാവൻ കൊല്ലപ്പെട്ടത് റെയ്നയെ നാട്ടിലേക്ക് തിരികെ പോകാൻ പ്രേരിപ്പിച്ചു എന്നായിരുന്നു റിപ്പോർട്ട്. മോഷണശ്രമത്തിനിടെയാണ് 58 കാരനായ അമ്മാവൻ അശോക് കുമാർ കുത്തേറ്റ് മരിച്ചത്. മറ്റ് കുടുംബാംഗങ്ങൾക്കും പരുക്കേറ്റിരുന്നു.
Read Also : റെയ്നയും ധോണിയും തമ്മിൽ ഹോട്ടൽ മുറിയെച്ചൊല്ലി തർക്കമുണ്ടായെന്ന് റിപ്പോർട്ട്
ബിസിസിഐ ഏർപ്പെടുത്തിയിരിക്കുന്ന കൊവിഡ് ബയോ ബബിളിലെ നിബന്ധനകൾ താരത്തിന് അസഹനീയമായിരുന്നു എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അതുകൊണ്ട് തന്നെ എം എസ് ധോണിക്ക് നൽകിയതു പോലെ ഒരു ഹോട്ടൽ മുറി വേണമെന്നായിരുന്നു താരത്തിൻ്റെ ആവശ്യം. എന്നാൽ മാനേജ്മെൻ്റ് ഇത് നിരസിച്ചു. ഇതോടൊപ്പം ക്യാമ്പിൽ കൊവിഡ് പടർന്നതും റെയ്നയെ ഭയപ്പെടുത്തി. ഇനിയും യുഎഇയിൽ തുടരുകയെന്നത് അസാധ്യമാണെന്ന് അദ്ദേഹം കരുതി.
Story Highlights – Suresh Raina tweet about the attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here