Advertisement

സുരേഷ് റെയ്നയുടെ പിന്മാറ്റം; എംഎസ് ധോണി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തേക്കും

August 31, 2020
Google News 2 minutes Read
ms dhoni bat csk

എംഎസ് ധോണി ഈ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ചെന്നൈക്കായി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങിയതിൻ്റെ പശ്ചാത്തലത്തിലാണ് ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്താൻ മാനേജ്മെൻ്റ് ആലോചിക്കുന്നത്. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇതേ ആശയം പങ്കുവച്ചിരുന്നു.

Read Also : സിഎസ്കെ ക്യാമ്പിലെ ഉയരുന്ന കൊവിഡ് ബാധ; റെയ്നക്ക് പിന്നാലെ ഹർഭജനും ഐപിഎല്ലിൽ നിന്ന് പിന്മാറിയേക്കും

കഴിഞ്ഞ ദിവസമാണ് റെയ്ന യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. ബിസിസിഐ ഏർപ്പെടുത്തിയിരിക്കുന്ന കൊവിഡ് ബയോ ബബിളിലെ നിബന്ധനകൾ താരത്തിന് അസഹനീയമായിരുന്നു. അതുകൊണ്ട് തന്നെ എം എസ് ധോണിക്ക് നൽകിയതു പോലെ ഒരു ഹോട്ടൽ മുറി വേണമെന്നായിരുന്നു താരത്തിൻ്റെ ആവശ്യം. എന്നാൽ മാനേജ്മെൻ്റ് ഇത് നിരസിച്ചു. ഇതോടൊപ്പം ക്യാമ്പിൽ കൊവിഡ് പടർന്നതും റെയ്നയെ ഭയപ്പെടുത്തി. ഇനിയും യുഎഇയിൽ തുടരുകയെന്നത് അസാധ്യമാണെന്ന് അദ്ദേഹം കരുതി. ഇക്കാര്യം ക്യാപ്റ്റൻ എംഎസ് ധോണിയോടും പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങിനോടും സംസാരിച്ചു. ഇരുവരും റെയ്നയെ യുഎഇയിൽ തന്നെ നിർത്താൻ ശ്രമിച്ചു എങ്കിലും തനിക്ക് പോയേ തീരൂ എന്ന് അദ്ദേഹം നിർബന്ധം പിടിക്കുകയായിരുന്നു. ഒപ്പം, അമ്മാവൻ കൊല്ലപ്പെട്ടതും റെയ്നയെ നാട്ടിലേക്ക് തിരികെ പോകാൻ പ്രേരിപ്പിച്ചു. മോഷണശ്രമത്തിനിടെയാണ് 58 കാരനായ അമ്മാവൻ അശോക് കുമാർ കുത്തേറ്റ് മരിച്ചത്. മറ്റ് കുടുംബാംഗങ്ങൾക്കും പരുക്കേറ്റിരുന്നു.

Read Also : റെയ്നയും ധോണിയും തമ്മിൽ ഹോട്ടൽ മുറിയെച്ചൊല്ലി തർക്കമുണ്ടായെന്ന് റിപ്പോർട്ട്

സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. മൂന്ന് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

Story Highlights MS dhoni may bat at no 3 for csk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here