വെഞ്ഞാറമൂട് ഇരട്ട കൊലക്കേസിൽ കോൺഗ്രസ് വാർഡ് മെമ്പറുടെ മൊഴി രേഖപ്പെടുത്തും

വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിൽ പ്രദേശത്തെ കോൺഗ്രസ് വാർഡ് മെമ്പറായ ഗോപന്റെ മൊഴി രേഖപ്പെടുത്തും. സംഭവത്തിന് ശേഷം പ്രതികൾ ഇയാളെ വിളിച്ചിരുന്നുവെന്നാണ് വിവരം. ഇന്നലെ പൊലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
അന്വേഷണ സംഘം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇയാൾ ഒളിവിലാണെന്നാണ് വിവരം. പ്രതികളുടെ കോൾ രേഖകൾ അന്വേഷണ സംഘം പരിശോധിക്കും. തലയിൽ വാർഡിന്റെ മെമ്പറാണ് ഗോപൻ.
അതേസമയം കേസിൽ അറസ്റ്റിലായ മൂന്ന് പേരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. സൈബർ വിംഗിന്റെ സഹായത്തോടെ പൊലീസ് പ്രതികളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കും. ഇന്നലെ നാല് പേരെ റിമാൻഡ് ചെയ്തിരുന്നു. ജില്ലക്ക് വെളിയിലേക്കും കേസിന്റെ അന്വേഷണം നീളുന്നുവെന്നും റിപ്പോർട്ട്.
Read Also : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: സിപിഐഎം ഇന്ന് കരിദിനം ആചരിക്കും
അതേസമയം കേസിൽ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിൽ കേന്ദ്രം ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി. ആഭ്യന്തരമന്ത്രാലയമാണ് റിപ്പോർട്ട് തേടിയത്. കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അക്രമം പടരുന്നത് തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജും (30) ഹഖ് മുഹമ്മദുമാണ് (24). ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റ്‌മോർട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്.
Story Highlights – venjaramoodu murder, political murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here