കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 12,804 പേര്‍

12,804 people registered in covid Awareness Portal

കൊവിഡ് ബ്രിഗേഡിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതുവരെ 12,804 പേര്‍ രജിസ്റ്റര്‍ ചെയ്തു. 6236 പേര്‍ മെഡിക്കല്‍ പ്രൊഫഷനല്‍സ് ആണ്. അലോപ്പതി, ആയുര്‍വേദ, ഹോമിയോ അടക്കം 2397 ഡോക്ടര്‍മാരും 2605 നഴ്സുമാരും 706 ലാബ് ടെക്നീഷ്യന്‍ മാരും 530 ഫാര്‍മസിസ്റ്റുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ രജിസ്റ്റര്‍ ചെയ്തവരൊക്കെ ഒരു കരുതല്‍ ഫോഴ്സായി നമ്മുടെ കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദഗ്ധര്‍ പ്രവചിച്ചതുപോലെ കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ ഇവരുടെ സേവനം ആശുപത്രികളിലും സിഎഫ് എല്‍ടിസികളിലും ഉപയോഗിക്കാനാകും. ഇവരുടെ ആദ്യ ടീമിനെ കഴിഞ്ഞദിവസം കാസര്‍ഗോഡ് ജില്ലയിലേക്ക് അയക്കുകയുണ്ടായി. കൊവിഡ് ബ്രിഗേഡിലേക്ക് കൂടുതല്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights 12,804 people registered in covid Awareness Portal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top