സൗദിയില്‍ ഇന്ന് 833 പേര്‍ക്ക് കൊവിഡ്; 26 മരണം

covid 19, coronavirus, Saudi

സൗദിയില്‍ ഇന്ന് 833 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 26 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, രാജ്യത്ത് രോഗമുക്തി നിരക്ക് കൂടുകയും ഗുരുതരാവസ്ഥയില്‍ ഉള്ളവരുടെ എണ്ണം കുറയുകയും ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലായം വ്യക്തമാക്കി. 1454 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 92.35 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്.

രാജ്യത്ത് ഇതുവരെ ആകെ കൊവിഡ് കേസുകള്‍ 3,18,319 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 2,93,964 ആയി. രാജ്യത്തെ ആകെ മരണസംഖ്യ 3,982 ആയി ഉയര്‍ന്നു. 20,373 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 1495 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 48,653 സാമ്പിളുകള്‍ പുതുതായി പരിശോധിച്ചു. പരിശോധിച്ച സാമ്പിളുകളുടെ എണ്ണം ഇതോടെ 52,61,814 ആയി വര്‍ധിച്ചു. മക്കയില്‍ 82, മദീനയില്‍ 74, ദമാമില്‍ 48, ഹുഫൂഫില്‍ 46, ദഹ്‌റാനില്‍ 45, റിയാദില്‍ 37, ജിദ്ദയില്‍ 31 കൊവിഡ് കേസുകള്‍ ഇന്ന് സ്ഥിരീകരിച്ചു.

Story Highlights covid 19, coronavirus, Saudi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top