ആലപ്പുഴയിൽ കടപ്പുറത്തുനിന്നും ഓടയിൽ നിന്നുമായി രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

ആലപ്പുഴയിൽ വിവിധ ഇടങ്ങളിലായി രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചടയമംഗലം സ്വദേശി അനൂപ് ചന്ദ്രന്റെ മൃതദേഹം ആലപ്പുഴ കടപ്പുറത്താണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച ബാഗിലുണ്ടായ ബാങ്ക് രേഖകളിൽ നിന്നാണ് മരിച്ചയാളെ പൊലിസ് തിരിച്ചറിഞ്ഞത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
രണ്ടാമത്തെ മൃതദേഹം 22 കാരന്റേതാണ്. മഹാദേവികാട് സ്വദേശി ശബരിനാഥന്റെ മൃതദേഹം ഹരിപ്പാട് വലിയകുളങ്ങരയ്ക്ക് സമീപം റോഡ് അരികിലെ ഓടയിലാണ് നിന്നാണ് കണ്ടെത്തിയത്. സൈക്കിളിൽ വന്ന വഴിക്ക് ഓടയിൽ വീണ് അപകടമുണ്ടായി മരിച്ചതായാണ് പ്രഥമിക നിഗമനം.
Story Highlights – alappuzha two dead body found
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News