ആന്ധ്രയില്‍ കൊവിഡ് വ്യാപനം രൂക്ഷം; തമിഴ്‌നാട്ടില്‍ ഇന്ന് 5892 പേര്‍ക്ക് രോഗം

ആന്ധ്രപ്രദേശില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 10,199 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, 9499 പേര്‍ ആന്ധ്രയില്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 75 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രയില്‍ ഇതുവരെ 4,65,730 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,03,701 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയില്‍ തുടരുന്നത്. ആകെ 3,57,829 പേര്‍ രോഗമുക്തി നേടിയത്. 4200 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
തമിഴ്‌നാട്ടില്‍ 5892 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 4,45,851 ആയി. അതേസമയം, 6110 പേരാണ് തമിഴ്‌നാട്ടില്‍ രോഗമുക്തി നേടിയത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,86,173 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 92 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 7,608 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 52,070 പേരാണ് കൊവിഡ് ചികിത്സയില്‍ തുടരുന്നത്.
Story Highlights – andrapradesh, tamilnadu covid updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here