ബംഗളൂരു ലഹരിമരുന്നു കേസ്: പ്രതി അനൂപിന്റെ മലയാള സിനിമ ബന്ധങ്ങൾ അന്വേഷിക്കും

bengaluru drugs dealer anoop cinema connections to be probed

ബംഗളൂരു ലഹരിമരുന്നു കേസ് അന്വേഷണത്തിന് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കൊച്ചി യൂണിറ്റും. പ്രതി മുഹമ്മദ് അനൂപിന്റെ മലയാള സിനിമ ബന്ധങ്ങൾ അന്വേഷിക്കും. സിനിമാ മേഖലയിലെ ഇടപാടുകാരെ കുറിച്ചാണ് അന്വേഷിക്കുക.

മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അനൂപിനു ലഹരിമരുന്ന് ഇടപാടുണ്ടായിരുന്ന ചലച്ചിത്ര പ്രവർത്തകരുടെ വിശദാംശങ്ങൾ എൻസിബി ബംഗളൂരു യൂണിറ്റ് ശേഖരിച്ചിരുന്നു. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അനൂപിനെയും ഒപ്പം അറസ്റ്റിലായ റിജേഷ് രവീന്ദ്രനെയും കൂടുതൽ ചോദ്യം ചെയ്യും.

ഇന്നലെ അനൂപിന് നടൻ ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന തരത്തിൽ ആരോപണങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ അനൂപിനെ സുഹൃത്തെന്ന നിലയിൽ വർഷങ്ങളായി അറിയാമായിരുന്നുവെന്നും എന്നാൽ മയക്കുമരുന്ന് കച്ചവടത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നും ബിനീഷ് ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.

Story Highlights bengaluru drugs dealer anoop cinema connections to be probed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top