Advertisement

ബ്രസീൽ ഫുട്ബോളിൽ ഇനി വനിതകൾക്കും പുരുഷന്മാർക്കും തുല്യവേതനം

September 3, 2020
Google News 2 minutes Read
Brazil equal pay football

ബ്രസീൽ ഫുട്ബോളിൽ പുരുഷന്മാർക്കും വനിതകൾക്കും ഇനി തുല്യവേതനം. ബ്രസീൽ ഫുട്ബോൾ പ്രസിഡൻ്റ് റൊജേരിയോ കബോക്‌ലോ ആന് ചരിത്രപരമായ ഈ തീരുമാനം അറിയിച്ചത്. ഫോബ്സിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ഓസ്ട്രേലിയ, നോർവേ, ന്യൂസീലൻഡ്, ഫിൻലൻഡ് അടക്കമുള്ള ചില രാജ്യങ്ങൾ നേരത്തെ തുല്യവേതനം ഏർപ്പെടുത്തിയിരുന്നു. 2019 ലോകകപ്പിനു ശേഷം ബ്രസീൽ വനിതാ സൂപ്പർ താരം മാർത്ത തുല്യവേതനത്തിനു വേണ്ടി ശബ്ദിച്ചിരുന്നു.

Read Also : പുരുഷ, വനിതാ താരങ്ങൾക്ക് തുല്യവേതനവുമായി ഫിൻലൻഡ് ഫുട്ബോൾ; ചരിത്രം

“പുരുഷ, വനിതാ താരങ്ങൾക്ക് തുല്യവേതനവും അലവൻസുകളും നൽകാൻ ബ്രസീൽ ഫുട്ബോൾ തീരുമാനിച്ചിരിക്കുന്നു. പുരുഷ താരങ്ങൾ സമ്പാദിക്കുന്നത്ര പണം ഇനി മുതൽ വനിതാ താരങ്ങളും സമ്പാദിക്കും. ബ്രസീൽ ഫുട്ബോൾ സ്ത്രീകളെയും പുരുഷന്മാരെയും തുല്യമായി പരിഗണിക്കുന്നു.”- ബ്രസീൽ ഫുട്ബോൾ പ്രസിഡൻ്റ് പറയുന്നു.

അതേ സമയം, അമേരിക്കൻ വനിതാ ഫുട്ബോൾ താരങ്ങൾ തുല്യവേതനത്തിനായി പൊരുതുകയാണ്. ഇക്കഴിഞ്ഞ വനിതാ ലോകകപ്പിലെ സൂപ്പർ താരമായിരുന്ന അമേരിക്കയുടെ മേ​​ഗൻ റാപ്പിനോ ഏറെ നാളുകളായി തുല്യവേതനത്തിനായി പോരാട്ടം നടത്തി ശ്രദ്ധ നേടിയിരുന്നു.

Story Highlights Brazil announces equal pay for national football teams

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here