Advertisement

കൊവിഡ് പ്രതിസന്ധി; പച്ചക്കറി വിൽപന ജീവനോപാധിയാക്കി സംവിധായകൻ

September 3, 2020
Google News 3 minutes Read

കൊവിഡ് പ്രതിസന്ധി മൂലം പല കലാകാരന്മാരും പുതിയ വഴികൾ തേടുകയാണ്. ആക്ഷൻ കട്ടുകളുടെയും ലൈം ലൈറ്റുകളുടെയും ലോകത്തിൽ നിന്നിറങ്ങി ജീവിതത്തിൽ പല വേഷങ്ങളും കെട്ടുകയാണ് കലാകാരൻമാർ. വിനോദ് കോവൂർ, മഞ്ജു പിള്ള തുടങ്ങിയവർ താര പരിവേഷത്തിനൊപ്പം മറ്റു മേഖലകളെയും ജീവനോപാധി ആക്കിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ അറിയപ്പെടാതെയും ഒത്തിരി കലാകാരന്മാർ ജീവിത മാർഗത്തിനായി മറ്റുവഴികൾ തേടിയിട്ടുണ്ട്.

Read Also : പ്രതിദിന കേസുകളിൽ റെക്കോർഡ് വർധന; ഇന്ത്യയിൽ 38 ലക്ഷം കടന്ന് കൊവിഡ് കേസുകൾ

കാൻ ഫിലിം ഫെസ്റ്റിവലില്‍ അടക്കം ശ്രദ്ധ നേടിയ സംവിധായകൻ വി കെ സുഭാഷ് ഫോട്ടോഗ്രാഫി- സംവിധാന മേഖലയിൽ നിന്ന് പച്ചക്കറി വിൽപനയിലേക്ക് കടന്നിരിക്കുകയാണ്. മൂന്ന് മലയാള സിനിമയും നിരവധി ഹ്രസ്വചിത്രങ്ങളും ഒരുക്കിയ സുഭാഷ് കൂട്ടുകാരൊപ്പമാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.

ക്യാൻ, ജയ്പൂർ, ഐഎഫ്എഫ്കെ തുടങ്ങിയ അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ പ്രശംസ പിടിച്ചു പറ്റിയ ഇദ്ദേഹത്തിന് കൊവിഡ് പ്രതിസന്ധി മൂലമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ കഴിയാതിരുന്നത്. എളമക്കരയിലാണ് സുഭാഷ് സുഹൃത്തുക്കളോടൊപ്പം പച്ചക്കറി വിൽപന ആരംഭിച്ചിരിക്കുന്നത്. കച്ചവടം വശമില്ലെങ്കിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എന്ത് മാർഗവും സ്വീകരിക്കാനാണ് തീരുമാനം. ഇരുപത് വർഷത്തിലേറെയായി ഫോട്ടോഗ്രാഫി മേഖലയിലും സുഭാഷ് സജീവമാണ്.

Story Highlights director subhash selling vegetables during covid times

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here