പ്രകോപനം തുടരുന്ന ചൈനക്കെതിരെ ശക്തമായ സൈനിക, നയതന്ത്ര നിലപാടുകളുമായി ഇന്ത്യ

അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന ചൈനക്കെതിരെ ശക്തമായ സൈനിക, നയതന്ത്ര നിലപാടുകളുമായി ഇന്ത്യ. ലഡാക്കില്‍ സൈനിക സാന്നിദ്ധ്യം ശക്തമാക്കാന്‍ തീരുമാനിച്ച ഇന്ത്യ ഫിംഗര്‍ നാല് വരെ സമ്പൂര്‍ണ നിയന്ത്രണം ഉറപ്പിച്ചു. ഷാം ഹായ് ഉച്ചകോടിക്കിടെ ചര്‍ച്ചയ്ക്കുള്ള സാഹചര്യവും ഇന്ത്യ ഇന്ന് തള്ളി. ചൈനയുടെ ഇപ്പോഴത്തെ നടപടികള്‍ പ്രകോപനപരമായ നിലപാടാണെന്ന് അമേരിയ്ക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും വിമര്‍ശിച്ചു.
പാംഗോംഗ് തടാകത്തിന്റെ എല്ലാ മേഖലകളിലും ഇന്ത്യന്‍ സേന നില ഉറപ്പിച്ചു കഴിഞ്ഞു. ഫിംഗര്‍ നാല് വരെ യുള്ള പ്രദേശം ഇപ്പോള്‍ ഇന്ത്യന്‍ സേനയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്. ഫിംഗര്‍ നാലിലെ എല്ലാ ഭാഗത്തും സേനയെ വിന്യസിക്കുന്ന നടപടി ഇന്ന് വൈകിട്ടോടെയാണ് പൂര്‍ത്തിയായത്. ചൈനീസ് പ്രകോപനത്തിന് ശക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സൈനിക നീക്കങ്ങള്‍. ലഡാക്ക് അതിര്‍ത്തിയില്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നുകയറാനുള്ള അഞ്ഞൂറോളം വരുന്ന ചൈനീസ് പട്ടാളത്തിന്റെ നീക്കം സേന കഴിഞ്ഞദിവസം പരാജയപ്പെടുത്തിയിരുന്നു. ഷാം ഹായ് ഉച്ച കോടിക്കിടെ ഇന്ത്യ ചര്‍ച്ചയ്ക്ക് തയാറാകും എന്ന ചൈനീസ് മാധ്യമങ്ങളുടെ പ്രചരണം ഇന്ത്യ തള്ളി.
Story Highlights – India takes strong stance against China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here