രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം; മഹാരാഷ്ട്രയിൽ കൊവിഡ് മരണം കാൽലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം. മഹാരാഷ്ട്രയിൽ കൊവിഡ് മരണം കാൽലക്ഷം കടന്നു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 17,433 പോസിറ്റീവ് കേസുകളും 292 മരണവും റിപ്പോർട്ട് ചെയ്തു.

കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9860 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ ബംഗളൂരുവിൽ മാത്രം 3420 പേർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 113 പേർ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മരിച്ചു. തമിഴ്‌നാട്ടിൽ 5990 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 98 പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടമായി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,39,959 ആയി. 7516 പേർ മരിച്ചു. ചെന്നൈയിൽ സേറോ സർവേയക്ക് വിധേയരായ 21.5% പേർക്ക് കൊവിഡ് വന്നുപോയതായി കണ്ടെത്തി.

Story Highlights -covid spread intensifies in the country; In Maharashtra, covid’s death has crossed a quarter of a million

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top