വീട്ട് വാടകയ്ക്കായി സമർദ്ദം; ഓട്ടോറിക്ഷ തൊഴിലാളി ആത്മഹത്യ ചെയ്തു; ഉടമ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ

man suicides after house owner pressure for rent

കൊവിഡ് കാലത്ത് വീട്ട് വാടകയ്ക്കായുള്ള സമ്മർദം താങ്ങാനാകാതെ ഓട്ടോറിക്ഷ തൊഴിലാളി ആത്മഹത്യ ചെയ്തു. വീട്ടു വാടക നൽകാൻ കഴിയാത്തതിനെ തുടർന്ന് കൊച്ചി തോപ്പുംപ്പടി സ്വദേശി അനീഷാണ് അത്മഹത്യ ചെയ്തത്.

ഇന്ന് രാവിലെയാണ് അനീഷ് ആത്മഹത്യ ചെയ്യുന്നത്. തോപ്പുംപടി പൊലീസിൽ ഭാര്യ സൗമ്യ പരാതി നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്ത് നിരന്തരമായി വാടക ചോദിച്ച് വീട്ട് ഉടമ ശങ്കരൻ കുട്ടി ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ സൗമ്യ 24 നോട് പറഞ്ഞു. വാടക നൽകാൻ കഴിയിലെങ്കിൽ വീട് ഒഴിയാൻ ആവശ്യപ്പെട്ട് ഉടമ നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും സൗമ്യ പറഞ്ഞു.

Story Highlights man suicides after house owner pressure for rent

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top