Advertisement

ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ആദ്യ ഓപ്പണ്‍ സര്‍വകലാശാല ഗാന്ധി ജയന്തി ദിനത്തില്‍; മുഖ്യമന്ത്രി

September 3, 2020
Google News 2 minutes Read

ശ്രീനാരായണ ഗുരുവിന്റെ പേരില്‍ കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തിലാണ് ഓപ്പണ്‍ സര്‍വകലാശാല നിലവില്‍ വരിക. കേരളത്തിലെ പ്രാചീന തുറമുഖ നഗരമായ കൊല്ലമായിരിക്കും പുതിയ സര്‍വകലാശാലയുടെ ആസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ നാല് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പഠന സംവിധാനം സംയോജിപ്പിച്ചാണ് ഓപ്പണ്‍ സര്‍വകലാശാല ആംരഭിക്കുക. ഏത് പ്രായത്തിലുള്ളവര്‍ക്കും പഠിക്കാനാകും. കോഴ്സ് പൂര്‍ത്തിയാക്കാനാകാത്തവര്‍ക്ക് അതുവരെയുള്ള പഠനമനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും.

ദേശീയ-അന്തര്‍ദേശീയ തലത്തിലെ, പ്രഗല്‍ഭരായ അധ്യാപകരുടേയും വിദഗ്ധരുടേയും ഓണ്‍ലൈന്‍ ക്ലാസുകള്‍ സര്‍വകലാശാലയുടെ പ്രത്യേകതയായിരിക്കും. സര്‍ക്കാര്‍ എയിഡഡ് കോളജുകളുടെ ലാബും മറ്റ് അടിസ്ഥാന സൗകര്യവും പുതിയ സര്‍വകലാശാലക്കായി പ്രയോജനപ്പെടുത്തും. പരമ്പരാഗത കോഴ്സുകള്‍ക്ക് പുറമെ നൈപുണ്യ വികസന കോഴ്സും നടത്തും. ഇതിലൂടെ വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണ രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights First Open University named after Sree Narayana Guru; CM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here