Advertisement

വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം; നിലപാട് ആവർത്തിച്ച് കോൺഗ്രസ്

September 3, 2020
Google News 1 minute Read

വെഞ്ഞാറമ്മൂട് ഡിവൈഎഫ്‌ഐ പ്രവർത്തരുടെ കൊലപാതകത്തിൽ നിലപാട് ആവർത്തിച്ച് കോൺഗ്രസ്. രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ അന്ത്യമാണ് കൊലപാതകമെന്നും അതിനെ സിപിഐഎം വീണുകിട്ടിയ അവസരമായി കാണുന്നുവെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു. വെഞ്ഞാറമ്മൂട് കൊലാപതകത്തിന്റെ മറവിൽ സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്നാരോപിച്ച് കോൺഗ്രസ് ജില്ലാ അധ്യക്ഷന്മാരുടെ ഉപവാസം ആരംഭിച്ചു.

കൊലപാതകത്തിന്റെ മറവിൽ സിപിഐഎം സംസ്ഥാനമൊട്ടാകെ കോൺഗ്രസ് ഓഫീസുകൾക്ക് നേരെയും കോൺഗ്രസ് വസ്തുവകകൾ നശിപ്പിച്ചുവെന്നും പ്രതിഷേധിച്ചാണ് ജില്ലാ അധ്യക്ഷന്മാരുടെ ഉപവാസം സംസ്ഥാനമൊട്ടാകെ നടത്തുന്നത്. ഉപവാസ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്താണ് നടന്നത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചത്.

ഇരട്ടകൊലാപാതകത്തിന്റെ പേരിൽ പ്രതിരോധത്തിലായ കോൺഗ്രസ് പ്രധാനമായും രണ്ട് തരം വാദമാണ് ഉയർത്തുന്നത്. കൊലപാതകം രാഷ്ട്രീയമല്ലെന്നും രണ്ട് ഗൂണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ അന്ത്യമാണിതെന്നും സർക്കാർ അഴിമതിയിൽ മുങ്ങിതാണ് നിൽക്കുന്ന അവസരത്തിലാണ് കൊലപാതകം വീണ് കിട്ടുന്നത്. സിപിഐഎം ഓരോ ദിവസവും പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. അക്രമം കോൺഗ്രസിന്റെ നയമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മലബാറിൽ അക്രമ രാഷ്ട്രീയത്തിന് തുടക്കമിട്ടത് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ്. സിപിഐഎമ്മിന്റെ കൈ രക്തപങ്കിലമാണ്. സിപിഐഎമ്മിന് കോൺഗ്രസിനെ കുറ്റപ്പെടുത്താനുള്ള ധാർമിക ഉത്തരവാദിത്തമില്ല. തങ്ങളെ നോക്കി ചാരിത്ര്യ പ്രസംഗം നടത്തരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.

മാത്രമല്ല, യൂത്ത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ ഉന്നയിച്ച ആരോപണം യുഡിഎഫും കോൺഗ്രസ് നേതൃത്വവും ഏറ്റെടുക്കുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Story Highlights -Venjarammoodu double murder; Congress reiterated its position

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here