മിശ്രലിംഗക്കാരായ കുഞ്ഞുങ്ങൾക്ക് വേണ്ടിയൊരു താരാട്ട്; വൈറലായി വിജയരാജമല്ലികയുടെ ഗാനം

മിശ്രലിംഗക്കാരായ കുഞ്ഞുങ്ങൾക്കായി താരാട്ടുപാട്ട് ഒരുക്കിയിരിക്കുകയാണ് ട്രാൻസ്‌ജെൻഡർ കവിയായ വിജയരാജ മല്ലിക. ഈ താരാട്ട് പാട്ടിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വ്യത്യസ്ത ലിംഗത്തോടെ ജനിക്കുന്ന കുട്ടികളെ സമൂഹം ഉൾക്കൊള്ളുന്നത് എത്രത്തോളമാണെന്ന ചോദ്യം ബാക്കി നിൽക്കുമ്പോൾ ഒരു മാറ്റത്തിനായാണ് ഈ താരാട്ടുപാട്ട്.
വിജയരാജ മല്ലികയുടെ ഈ താരാട്ടുപാട്ട് ആരുടെയും മനസ് നിറയ്ക്കും. മിശ്രലിംഗക്കാരായ കുഞ്ഞുങ്ങൾ പിറന്നുവീഴുമ്പോൾ അവരെ ആദ്യം അംഗീകരിക്കേണ്ടത് അമ്മയാണോ സമൂഹമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ താരാട്ട്. താരാട്ടിലൂടെ വിജയരാജമല്ലിക പലതും പറയാതെ പറഞ്ഞുവയ്ക്കുകയാണ്.
Read Also : ‘വസന്ത സേനന്റെ പ്രണയരാജമല്ലിക’: വിജയരാജമല്ലിക വിവാഹിതയായി; ജന്മസാഫല്യമെന്ന് ഫേസ്ബുക്ക് കുറിപ്പ്
ഷിനി അവന്തിക പാടിയ താരാട്ടുപാട്ട് സമൂഹ മാധ്യമങ്ങളിൽ തരംഗമായി. ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും നൃത്തരൂപവും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. പ്രസക്തമായ ഒരു വിഷയത്തെ സർഗാത്മകമായി അവതരിപ്പിച്ച് പൊതുബോധത്തിൽ മാറ്റം വരുത്താനാകുമെന്ന് കവി വിജയരാജമല്ലിക പറയുന്നു.
ഇരയിമ്മൻ തമ്പിയുടെ ഓമനത്തിങ്കളിൽ തുടങ്ങി ധാരാളം താരാട്ട് പാട്ടുകൾ കേട്ടുവളർന്നവരാണ് നമ്മൾ. ഇതുവരെ മലയാളി കേട്ടുറങ്ങിയ പാട്ടുകളൊക്കെയും ആണിനും പെണ്ണിനും വേണ്ടിയുള്ളതായിരുന്നു. വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഇരിപ്പിടങ്ങൾ പോലും ആണിനും പെണ്ണിനുമാകുമ്പോൾ പുതിയൊരു മാറ്റത്തിനായാണ് ഈ താരാട്ടുപാട്ട്.
Story Highlights – vijayarajamallika, lullaby, transgender poet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here