Advertisement

ഇന്ന് 2255 സമ്പർക്ക രോഗികൾ

September 4, 2020
Google News 1 minute Read
2255 contact patients today

2255 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ 149 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 463 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 267 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 241 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 225 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 177 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 169 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 155 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 140 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 102 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 99 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 91 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 68 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 36 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 22 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Read Also : ഇന്ന് 16 ഹോട്ട് സ്പോട്ടുകൾ; 28 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് സംസ്ഥാനത്ത് 2479 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് മാത്രം 477 രോഗബാധിതരുണ്ട്. 11 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 34 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഏറ്റവുമധികം പേർ രോഗമുക്തരായ ദിവസം കൂടിയാണ് ഇന്ന്. വിവിധ ജില്ലകളിലായി 1,97,937 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ആരോഗ്യവകുപ്പിൻ്റെ വാർത്താ കുറിപ്പിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

Story Highlights 2255 contact patients today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here