ബിനീഷിനെതിരെയുള്ള ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കട്ടെയെന്ന് കൊടിയേരി ബാലകൃഷ്ണന്‍

CPIM KODIYERI BALAKRISHNAM

ബിനീഷിനെതിരെയുള്ള ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കട്ടെയെന്നും തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കട്ടെയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ല. മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണത്തിനു ബിനീഷ് തന്നെ മറുപടി നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് മൂന്ന് കേന്ദ്ര ഏജന്‍സികളും മയക്കുമരുന്ന് കേസ് മറ്റൊരു കേന്ദ്ര ഏജന്‍സിയുമാണ് അന്വേഷിക്കുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ. തൂക്കിക്കൊല്ലേണ്ട കുറ്റമെങ്കില്‍ തൂക്കിക്കൊല്ലട്ടെയെന്നും ആരും സംരക്ഷിക്കാന്‍ പോകുന്നില്ലെന്നും കൊടിയേരി പറഞ്ഞു.

അതേസമയം, സ്വര്‍ണക്കടത്ത് കേസും മയക്കുമരുന്ന് കേസും തമ്മില്‍ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബിനീഷും മയക്കുമരുന്ന് സംഘവുമായുള്ള ബന്ധം ഓരോ ദിവസവും പുറത്തുവരികയാണ്. കുമരകത്തെ നൈറ്റ് പാര്‍ട്ടിയേക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നില്ലെന്നും സെക്രട്ടറിയുടെ മകനുവേണ്ടി പൊലീസ് കണ്ണടയ്ക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

Story Highlights allegations against Bineesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top