‘ബീഗം ജാനി’ൽ ലവ് ജിഹാദില്ല; ടിവി പരമ്പരയുടെ വിലക്ക് നീക്കി
ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് വിലക്കേർപ്പെടുത്തിയിരുന്ന ടിവി പരമ്പരയുടെ വിലക്ക് നീക്കി. ഗുവാഹത്തി ഹൈക്കോടതിയാണ് ബീഗം ജാൻ എന്ന ആസാമീസ് പരമ്പരയുടെ വിലക്ക് നീക്കിയത്. രംഗോണി ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയെ ഹിന്ദു മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്ന് ചുണ്ടിക്കാട്ടി രണ്ട് മാസത്തേക്കാണ് സിറ്റി പൊലീസ് വിലക്കിയിരുന്നത്. വിലക്കിനു രണ്ടാഴ്ചക്ക് ശേഷമാണ് ഗുവാഹത്തി ഹൈക്കോടതിയുടെ വിധി.
Read Also : ബിജെപി എംപിമാർക്കും എംഎൽഎമാർക്കുമെതിരായ 62 ക്രിമിനൽ കേസുകൾ പിൻവലിച്ച് കർണാടക
സിറ്റി പൊലീസ് മേധാവി തലവനായുള്ള 10 അംഗ കമ്മറ്റിയാണ് പരമ്പര മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് വിലയിരുത്തി വിലക്കിയത്. വിലക്കിനു ശേഷം സീരിയലിലെ അഭിനേതാക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളനവും വ്യക്തിഹത്യയും ബലാത്സംഗ ഭീഷണിയും വധഭീഷണിയുമൊക്കെ ഉയർന്നിരുന്നു. ഇതിനെതിരെ നടപടിയെടുക്കാൻ ഗുവാഹത്തി പൊലീസ് തയ്യാറായില്ല എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
ഹിന്ദു ജാഗരൺ മഞ്ചിൻറെ നേതൃത്വത്തിലായിരുന്നു പരമ്പരക്കെതിരെ പ്രതിഷേധം നടന്നത്. പരമ്പര ഹിന്ദു മതത്തെയും ആസാമീസ് സംസ്കാരത്തെയും മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹിന്ദു ജാഗരൺ മഞ്ച് ആരോപിച്ചിരുന്നു. പരമ്പര ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നും ഇവർ ആരോപിച്ചിരുന്നു.
Story Highlights – Gauhati HC sets aside order banning telecast of TV serial ‘Begum Jaan’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here