Advertisement

‘യുപിയിൽ നിന്നാൽ ഇനിയും കള്ളക്കേസിൽ കുടുക്കിയേക്കാം’; കഫീൽ ഖാൻ രാജസ്ഥാനിലേക്ക് മാറി

September 4, 2020
Google News 2 minutes Read
Kafeel Khan shifts Rajasthan

ദേശീയ സുരക്ഷാ നിയമം ചുമത്തി യുപി സർക്കാർ ജയിലിലടച്ച ഡോക്ടർ കഫീൽ ഖാൻ രാജസ്ഥാനിലേക്ക് താമസം മാറി. രാജസ്ഥാനിലെ ജയ്പൂരിലേക്കാണ് അദ്ദേഹം താമസം മാറ്റിയത്. യുപിയിൽ നിന്നാൽ ഇനിയും കള്ളക്കേസിൽ കുടുക്കി തന്നെ ജയിലിൽ അടച്ചേക്കാം എന്ന ഭീതി കൊണ്ടാണ് സംസ്ഥാനം വിടുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തൻ്റെയും കുടുംബത്തിൻ്റെയും സുരക്ഷ ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also : ‘അഞ്ച് ദിവസം ഭക്ഷണം തന്നില്ല,മാനസിക പീഡനം വേറെയും’; എട്ട് മാസത്തെ പീഡനം വിവരിച്ച് ഡോ.കഫീൽ ഖാൻ

“യുപി സർക്കാർ വീണ്ടും എന്നെ ജയിലിലടക്കുമെന്ന് കുടുംബത്തിനു ഭയമുള്ളതിനാലാണ് ജയ്പൂരിലേക്ക് വന്നത്. ജയ്പൂരിൽ സുരക്ഷിതമായ താമസം പ്രിയങ്കജി ഉറപ്പു നൽകിയിട്ടുണ്ട്. കോൺഗ്രസ് സർക്കാരിനു കീഴിലുള്ള സർക്കാർ ആയതു കൊണ്ട് ഞങ്ങൾക്ക് ഇവിടെ സുരക്ഷിതത്വം തോന്നുന്നുണ്ട്.”- കഫീൽ ഖാൻ പറഞ്ഞു.

തന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സസ്പെൻഷൻ പിൻവലിച്ച് ജോലിക്കു കയറിയാൽ മാത്രമേ എനിക്ക് കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ഭാഗമാകാൻ സാധിക്കൂ. വാക്സീൻ ഗവേഷകപരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുണ്ട്. ഇതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയക്കും. എന്നിട്ടും നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also : ഏറ്റുമുട്ടലിലൂടെ കൊല്ലാതിരുന്നതിനു നന്ദി: കഫീൽ ഖാൻ

ജനുവരി 29നാണ് കഫീൽ ഖാനെ കരുതൽ തടങ്കലിലാക്കിയത്. 2019 ഡിസംബറിൽ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ അലിഗഡ് സർവകലാശാലയിൽ വച്ച് പ്രസംഗിച്ചതിനെതുടർന്നാണ് ഡോക്ടർ കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. പ്രസംഗം പ്രകോപനപരമായിരുന്നു എന്നാണ് ആരോപണം. കഫീൽ ഖാനെ തടങ്കലിൽ പാർപ്പിച്ചതിനെ ചോദ്യം ചെയ്ത് അമ്മ നുഷത്ത് പർവീൻ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ഗോരഖ്പൂർ ബിആർഡി മെഡിക്കൽ കോളജിലെ ശിശുരോഗവിദഗ്ധനായിരുന്നു കഫീൽ ഖാൻ.

Story Highlights Kafeel Khan shifts to Rajasthan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here