Advertisement

കപ്പൽശാല മോഷണം: രാജ്യദ്രോഹ പ്രവർത്തനത്തിന് തെളിവില്ലെന്ന് എൻഐഎ

September 4, 2020
Google News 2 minutes Read
no evidence for sedition in cochin shipyard robbery says NIA

കൊച്ചി കപ്പൽശാല മോഷണക്കേസിൽ രാജ്യദ്രോഹ പ്രവർത്തനത്തിന് തെളിവില്ലെന്ന് എൻഐഎ. പ്രതികളുടെ നുണപരിശോധനാ ഫലം പുറത്തു വന്നു. സുമിത് കുമാർ, ദയാറാം എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയമാക്കിയത്.

പ്രതികൾ പണത്തിന് വേണ്ടിയാണ് മോഷണം നടത്തിയതെന്ന് അന്വേഷണ ഏജൻസി അറിയിച്ചു. ഹാർഡ് ഡിസ്‌കിലെ വിവരങ്ങൾ മറ്റാർക്കെങ്കിലും നൽകിയോ എന്ന് പരിശോധിക്കും. അതേസമയം, കേസ് കേരളാ പൊലീസിന് കൈമാറാൻ തീരുമാനമായിട്ടുണ്ട്.

2019 സെപ്തംബർ 17നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിനിൽക്കെ കപ്പലിന്റെ രൂപരേഖയും യന്ത്ര സാമഗ്രി വിന്യാസവും രേഖപ്പെടുത്തിയ കംമ്പ്യൂട്ടറുകളിൽ നിന്ന് ഹാർഡ് ഡിസ്‌കുകൾ മോഷണം പോയി. പെയിന്റിംഗ് തൊഴിലാളികളായി എത്തിയ രണ്ട് പേരാണ് യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്ന് ഹാർഡ് ഡിസ്‌ക്, റാം, കേബിളുകൾ എന്നിവ മോഷ്ടിച്ചുകൊണ്ട് പോയത്. യുദ്ധക്കപ്പലിൽ ഉണ്ടായിരുന്ന 35 കമ്പ്യൂട്ടറുകളിൽ പ്രധാനപ്പെട്ട അഞ്ച് കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്‌കുകളാണ് ഇവർ മോഷ്ടിച്ചത്.

Story Highlights no evidence for sedition in cochin shipyard robbery says NIA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here