പബ്ജി നിരോധനം; രണ്ട് ദിവസങ്ങൾ കൊണ്ട് ടെൻസെന്റിനു നഷ്ടം 34 ബില്ല്യൺ ഡോളറെന്ന് റിപ്പോർട്ട്

PUBG Tencent $34 Billion

പബ്ജി നിരോധനം ഇന്ത്യൻ ഗെയിമിങ് കമ്മ്യൂണിറ്റിക്കേറ്റ കനത്ത അടിയായിരുന്നു. എന്നാൽ, അതിനെക്കാൾ ശക്തമായ അടിയാണ് ഗെയിം നിരോധനത്തിലൂടെ പബ്ജി ഉടമകളായ ടെൻസെൻ്റിന് ഏറ്റിരിക്കുന്നത്. രണ്ട് ദിവസങ്ങൾ കൊണ്ട് വിപണി മൂല്യത്തിൽ ടെൻസെൻ്റിന് 34 ബില്ല്യൺ ഡോളറിൻ്റെ നഷ്ടമാണ് ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പബ്ജി നിരോധനത്തിനു ശേഷം ടെൻസെന്റ് ഓഹരികൾ 2 ശതമാനം ഇടിഞ്ഞിരുന്നു. ഇതിനൊപ്പമാണ് വിപണി മൂല്യത്തിലും ഗണ്യമായ കുറവുണ്ടായത്.

Read Also : പബ്ജിക്ക് പകരക്കാരനാവാൻ പൂർണ ഭാരതീയനായ ഫൗ-ജി; വരുമാനത്തിന്റെ 20 ശതമാനം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന്

പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകളാണ് കേന്ദ്രം കഴിഞ്ഞ ദിവസം നിരോധിച്ചത്. ഇൻഫോർമേഷൻ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് നിരോധനം. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്.

ഏറെ ജനപ്രിയമായ ഗെയിം ആപ്ലിക്കേഷനാണ് പബ്ജി. ആപ്ലിക്കേഷന്റെ നിരോധനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചില അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇന്ത്യയിൽ 3.3 കോടിയോളം ആളുകളാണ് പബ്ജി കളിക്കുന്നത്. ദക്ഷിണ കൊറിയൻ ഗെയിമാണെങ്കിലും ചൈനീസ് ടെക് ഭീമന്മാരായ ടെൻസെൻ്റാണ് പബ്ജി മൊബൈൽ പതിപ്പിൻ്റെ ഉടമകൾ. ഗെയിമിൻ്റെ ഡെസ്ക്ടോപ്പ് പതിപ്പിൻ്റെ ഉടമകൾ ദക്ഷിണ കൊറിയൻ കമ്പനി തന്നെയാണ്. അതിന് ഇന്ത്യയിൽ വിലക്കില്ല.

Story Highlights PUBG Mobile Ban Tencent Has Lost About $34 Billion in Just Two Days

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top