തിരുവനന്തപുരത്ത് വീണ്ടും ഗൂണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു

തിരുവനന്തപുരത്ത് വീണ്ടും ഗൂണ്ടാ ആക്രമണം. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ശരത് ലാലിനാണ് വെട്ടേറ്റത്. മെന്റൽ ദീപു എന്നറിയപ്പെടുന്നയാളാണ് ശരത് ലാലിനെ വെട്ടിയത്. ഇരുവരും തമ്മിലുള്ള വാക്ക് തർക്കം വെട്ടിൽ കലാശിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരമാണ് ശ്രീകാര്യത്തിന് സമീപം ചേന്തിയിൽ ആക്രമണം നടക്കുന്നത്. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ശരത് ലാലിലും മെന്റൽ ദീപു എന്നറിയപ്പെടുന്ന ദീപും ഒരേ വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടയിലുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വെട്ടു കിട്ടിയ ശേഷം സമീപമുള്ള വീട്ടിലേക്ക് ഓടിക്കയറുന്ന ദീപുവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് വ്യക്തമാണ്.
സംഭവത്തിൽ പൊലീസ് നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. തുടർന്ന് സമീപവാസികളുടെ ഭാഗത്തു നിന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് കേസെടുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
Story Highlights -thiruvananthapuram gunda attack, young man attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here