അഴിമതി ആരോപണം; മന്ത്രി എ.സി. മൊയ്തീന്‍ അനില്‍ അക്കര എംഎല്‍എയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചു

ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണ അഴിമതി ആരോപണത്തില്‍ മന്ത്രി എ.സി. മൊയ്തീന്‍ അനില്‍ അക്കര എംഎല്‍എയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ആരോപണങ്ങള്‍ മാനഹാനി വരുത്തിയതായി ചൂണ്ടിക്കാണിച്ചാണ് മന്ത്രി വക്കീല്‍ നോട്ടീസ് അയച്ചത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന് ഇടനിലക്കാരനായി മന്ത്രി എ.സി. മൊയ്തീന്‍ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. റെഡ് ക്രസന്റ് സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന 140 യൂണിറ്റുള്ള ഭവനസമുച്ഛയത്തില്‍ നാലുകോടിയുടെ അഴിമതി നടന്നായും ഇതില്‍ രണ്ടുകോടി മന്ത്രി എ.സി. മൊയ്തീന് കൈമാറിയെന്നും അനില്‍ അക്കര ആരോപിച്ചിരുന്നു.

Story Highlights Allegations of corruption; Minister ac moideen sends notice

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top