Advertisement

സ്വയം വിമർശനത്തോടെ പാർട്ടി നയ സമീപനങ്ങളെ വിലയിരുത്താൻ തയാറായില്ലെങ്കിൽ തിരിച്ച് വരവ് സാധ്യമാകില്ല : കോൺഗ്രസ്

September 5, 2020
2 minutes Read
congress come back will be tough says gulam nabi azad

സോണിയാ ഗാന്ധി നിയോഗിച്ച ലോകസഭാരജ്യസഭാ പാർട്ടി ഉന്നത നയരൂപീകരണ സമിതിയോഗത്തിലും രൂക്ഷവിമർശനം ഉന്നയിച്ച് ഗുലാം നബി ആസാദ്. സ്വയം വിമർശനത്തോടെ പാർട്ടി നയ സമീപനങ്ങളെ വിലയിരുത്താൻ തയാറായില്ലെങ്കിൽ തിരിച്ച് വരവ് സാധ്യമാകില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വീകരിക്കുന്ന വിഷയങ്ങൾ ജനങ്ങളുടെ ദൈനം ദിന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടവ ആകാത്തിടത്തോളം കാലം പർട്ടിയുടെ പാർലമെന്ററി പ്രവർത്തനവും വെല്ലുവിളിക്കപ്പെടും. അതേസമയം വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ജിഡിപി ജിഎസ്ടി ഇടിവുകൾ വിഷയമാക്കാൻ കൊൺഗ്രസ് ഉന്നത നയരൂപീകരണ സമിതി തിരുമാനിച്ചു.

ഗുലാം നബി ആസാദിനെയും മറ്റ് എതിർ ശബ്ദം ഉയർത്തിയ മുതിർന്ന നേതാക്കളെയും ഒതുക്കാനാണ് അഞ്ചംഗങ്ങൾ വീതമുള്ള ലോക്‌സഭാരജ്യസഭാ പാർട്ടി ഉന്നത നയരൂപീകരണ സമിതി സോണിയ ഗാന്ധി രൂപീകരിച്ചത്. ഇക്കാര്യത്തിലെ തന്റെ അത്യപ്തി പൂർണമായി വ്യക്തമാക്കി ആയിരുന്നു ഗുലാം നബി ആസാദിന്റെ യോഗത്തിലെ നിലപാടുകൾ. ആദ്യം ഗുലാം നബി പങ്കെടുക്കില്ലെന്ന് തിരുമാനിച്ചെങ്കിലും എ.കെ ആന്റണി അഭ്യർത്ഥന നടത്തിയതിന് പിന്നാലെ ഗുലാം നബി ആസാദ് യോഗത്തിന്റെ ഭാഗമകുകയായിരുന്നു. പാർട്ടിയിലെ അധികാര കേന്ദ്രീകരണം ഗുണകരമാകില്ലെന്ന് നിലപാടിൽ ഉറച്ചായിരുന്നു ഗുലാം നബി ആസാദിന്റെ പ്രസംഗം.

ബൂത്ത് തലം വരെയുള്ള പ്രവർത്തകർ നേത്യത്വത്തിന്റെ മുന്നിൽ ചോദ്യചിഹ്നവുമായി നിൽക്കുന്നത് യുക്തമായ നടപടികൾ പാർട്ടി സ്വീകരിക്കാത്തത് കൊണ്ടാണ്. പാർലമെന്ററി പ്രവർത്തനം മുൻ വിധിയോടെ നടത്തേണ്ട കാലം കഴിഞ്ഞെന്നും മറ്റുള്ളവരിൽ നിന്ന് അത് കണ്ട് പഠിക്കണം. അതേസമയം കേന്ദ്രസർക്കാർ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന 11 ബില്ലുകളിന്മേലുള്ള നിലപാടിനെക്കുറിച്ചുള്ള റിപ്പോർട്ട് ഇതിനായി രൂപീകരിച്ച സമിതി തയാറാക്കി സമർപ്പിച്ചു. ജയറാം രമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് നൽകിയത്. പാർലമെന്റ് സമ്മേളനത്തിന് മുൻപ് സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഒരുവട്ടം കൂടി യോഗം ചേരാനും സമിതി തിരുമാനിച്ചു.

Story Highlights congress come back will be tough says gulam nabi azad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top