കാസർഗോഡ് ഒരു കൊവിഡ് മരണം കൂടി

kasargod reports covid death

കാസർഗോഡ് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ബേക്കൽ കുന്ന് സ്വദേശി മുനവർ റഹ്മാൻ (22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെയാണ് മരണം. രക്താർബുദത്തെ തുടർന്ന് രണ്ട് വർഷമായി ചികിത്സയിലായിരുന്നു.

സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ കൊവിഡ് മരണമാണ് ഇത്. ആലപ്പുഴയിൽ നിന്നാണ് ആദ്യത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. മണ്ണഞ്ചേരി സ്വദേശി സുരഭിദാസ് ആണ് മരിച്ചത്. 21 വയസായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു മരണം. വൃക്കരോഗിയായ സുരഭിദാസ് ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയോടെ രോഗം മൂർച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്‌കാരം നടക്കും.

സംസ്ഥാനത്ത് ഇന്നലെ മാത്രം പതിനൊന്ന് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ പുറത്തുവന്ന ഔദ്യോഗിക കണക്ക് പ്രകാരം കേരളത്തിൽ 326 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണെന്നും സർക്കാർ അറിയിച്ചു.

Story Highlights kasargod reports covid death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top