Advertisement

കോന്നി മെഡിക്കല്‍ കോളജ് ഈ മാസം 14 ന് നാടിന് സമര്‍പ്പിക്കും

September 5, 2020
Google News 1 minute Read

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജ് ഈ മാസം 14 ന് നാടിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ ഏഴ് ഒപി വിഭാഗങ്ങളുടെ സേവനമാകും ആശുപത്രിയില്‍ ലഭ്യമാകുക.

സംസ്ഥാനത്തെ മുപ്പത്തിമൂന്നാമത് മെഡിക്കല്‍ കോളജാണ് കോന്നിയില്‍ ഒരുങ്ങുന്നത്. 32,900 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആശുപത്രി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 10 വാര്‍ഡുകള്‍, 300 കിടക്കകള്‍, അത്യാഹിതം, ശസ്ത്രക്രിയാ വിഭാഗം ക്യാന്റീന്‍ തുടങ്ങിയവ ഉള്‍പ്പെടെ വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡ് വ്യാപന സാഹചര്യത്തില്‍ ലളിതമായാകും മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടന ചടങ്ങുകള്‍.

ജനറല്‍ ഒപി വിഭാഗമാണ് തുടക്കത്തില്‍ പ്രവര്‍ത്തിക്കുക. ശേഷം ഏഴ് ഒപി വിഭാഗങ്ങള്‍ കൂടി മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 108 ജീവനക്കാരുടെ സേവനമാകും ആശുപത്രിയില്‍ ഉണ്ടാവുക. 2021 ല്‍ 50 എംബിബിഎസ് സീറ്റുകള്‍ മെഡിക്കല്‍ കോളജിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. താത്കാലിക പരിസ്ഥിതിക അനുമതിയും കെട്ടിടത്തിന് ലഭിച്ചു കഴിഞ്ഞു. 2014 മെയ് 15 നാണ് മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

Story Highlights konni medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here