Advertisement

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം

September 5, 2020
Google News 1 minute Read

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. പലകയൂർ സ്വദേശികളായ ദമ്പതിമാരുടെ പെൺകുട്ടിയാണ് മരിച്ചത്.
ഇന്നലെയാണ് സംഭവം.

കോട്ടത്തറ ട്രൈബൽ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ അമ്മ ചികിത്സ തേടിയത്. ആരോഗ്യനില മോശമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്ച പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

ശാസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിക്ക് ഒന്നര കിലോയിൽ താഴെ മാത്രമായിരുന്നു തൂക്കം. കുട്ടിയെ വിദഗ്ധ പരിശോനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു. ഇതോടെ, അട്ടപ്പാടിയിൽ ഈ വർഷം മരിച്ച ശിശുകളുടെ എണ്ണം പതിനൊന്ന് ആയി.

Story Highlights Attappadi, new born

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here